Home Featured കളിക്കുന്നതിനിടെ പാമ്ബിനെ കടിച്ചുകൊന്ന് മൂന്ന് വയസ്സുകാരന്‍

കളിക്കുന്നതിനിടെ പാമ്ബിനെ കടിച്ചുകൊന്ന് മൂന്ന് വയസ്സുകാരന്‍

by admin

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്ബിനെ കടിച്ചുകൊന്ന് മൂന്ന് വയസ്സുകാരൻ. ഉത്തര്‍ പ്രദേശിലെ ഫാറൂഖാബാദിലാണ് സംഭവം. കളിക്കുന്നതിനിടെ അക്ഷയ് എന്ന കുട്ടിയാണ് പാമ്ബിനെ പിടികൂടി വായിലിട്ട് ചവച്ചത്. കുറച്ചുസമയത്തിന് ശേഷം കരച്ചില്‍ തുടങ്ങി. ഓടിയെത്തിയ മുത്തശ്ശി കുട്ടിയുടെ വായില്‍ പാമ്ബ് കിടക്കുന്നതാണ് കണ്ടത്.

ഭയന്ന് നിലവിളിച്ച അവര്‍ കുട്ടിയുടെ വായില്‍നിന്ന് പാമ്ബിനെ വലിച്ചിടുകയും ബന്ധുക്കളെ കൂട്ടി ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിക്ക് പ്രശ്നമൊന്നുമില്ലെന്ന് ഡോക്ര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ക്ക് ശ്വാസം നേരെ വീണത്. പ്രാഥമിക ചികിത്സക്ക് ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അരിക്കൊമ്ബനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി; ഹൈകോടതി നിര്‍ദേശം ലഭിച്ചില്ലെന്ന് വിശദീകരണം

ചെന്നൈ: മയക്കുവെടിവച്ച്‌ പിടികൂടിയ അരിക്കൊമ്ബനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ. അതേസമയം, അരിക്കൊമ്ബനെ ചൊവ്വാഴ്ച രാവിലെ വരെ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആനയെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ എറണാകുളം സ്വദേശി റെബേക്ക ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്‍റെ നിര്‍ദേശമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, ഇക്കാര്യത്തില്‍ മദ്രാസ് ഹൈകോടതിയില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് വനം മന്ത്രി വ്യക്തമാക്കുന്നത്. ഇതോടെ തിങ്കളാഴ്ച തന്നെ ആനയെ വനത്തില്‍ തുറന്നുവിടാനാണ് സാധ്യത. അരിക്കൊമ്ബനെ എത്രയും വേഗം തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റെബേക്ക ജോസഫ് ഹരജി നല്‍കിയത്. അരിക്കൊമ്ബന്റെ ആരോഗ്യ നിലയിലും തമിഴ്‌നാട് വനംവകുപ്പിന് കീഴില്‍ ആന സുരക്ഷിതനായിരിക്കുമോയെന്നതിലും ആശങ്കയുണ്ടെന്നും ഹരജില്‍ പറയുന്നു.

കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. ചൊവ്വാഴ്ച തമിഴ്‌നാട് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക. അതുവരെ വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.

എന്നാല്‍, രാത്രി ആനയെ കസ്റ്റഡിയില്‍ വെക്കാനാവില്ലെന്ന് തമിഴ്നാട് വനംവകുപ്പ് മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിതുപിന്നാലെയാണ് വനം മന്ത്രി രംഗത്തെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്ബനെ മയക്കുവെടി വെച്ച്‌ പിടികൂടിയത്. കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്ക് ആനയെ മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group