ബെംഗളൂരു : കുടക് ജില്ലയിലെ സുണ്ടികുപ്പയിലെ ജൂവലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് മഹാരാഷ്ട്ര സ്വദേശിനികൾ അറസ്റ്റിൽ.മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ കല്പന (37), ബബിത (47), പൂജ (29) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 14-നാണ് സുണ്ടികുപ്പയിലെ ഫാഷൻ ജൂവലറിയിൽ മോഷണം നടന്നത്.
ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ ഇവർ 22 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ മോഷ്ടിക്കുകയായിരുന്നു. സേമവാർപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
മാനസികമായുള്ള തകര്‍ച്ചയില്‍ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് – നസ്രിയയുടെ പോസ്റ്റ് വൈറലാകുന്നു
നസ്രിയ നസീം തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച പ്രചോദനാത്മകമായ ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു.കുറച്ചുകാലമായി സിനിമയില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന നസ്രിയ മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് ശേഷം തിരിച്ചു വരവിൻ്റെ പാതയിലാണ്.”ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം എന്നിവ തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ, വാഷിങ് മെഷീൻ, കാറുകള്‍, കോംപാക്‌ട് ഡിസ്‌ക് പ്ലെയറുകള്‍, ഇലക്‌ട്രിക്കല്‍ ടിൻ ഓപ്പണേഴ്സ് എന്നിവ വാങ്ങാൻ തീരുമാനിക്കുക. നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. കുറഞ്ഞ കൊളസ്ട്രോളും ദന്ത ഇൻഷുറൻസും. നിശ്ചിത പലിശ നിരക്കിലുള്ള മോർട്ട്ഗേജ് തിരിച്ചടവുകള്‍, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ കൂട്ടുകാർ എന്നിവരെ തിരഞ്ഞെടുക്കുക.
മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകള്‍ കാണുക, രാവിലെ ജങ്ക് ഫുഡ് കഴിക്കുക” – എന്നിങ്ങനെ നീളുന്ന വാക്കുകളാണ് നസ്രിയ പങ്കുവച്ചത്. നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതില്‍ നസ്രിയ ഏപ്രില്‍ മാസത്തില്‍ വിശദീകരണം നല്‍കിയിരുന്നു.
വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ താരം അറിയിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നസ്രിയ ഈ തുറന്നുപറച്ചില്‍ നടത്തിയത്.