Home covid19 കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ…

കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ…

by admin

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് നാമിപ്പോൾ അതിവേഗം രോഗം
വ്യാപിച്ചുകൊണ്ടിരിക്കുന്ന ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹികാകലം പാലിച്ചും പരമാവധി വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും ഡബിൾമാസ്ക് ധരിച്ചുമെല്ലാം നമ്മൾ കൊവിഡിനെ പ്രതിരോധിക്കുകയാണ് .

കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും;

ഇതിനിടെ വാക്സിനേഷൻ നടപടികളും പുരോഗമിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കുകയെന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിനായി ഓരോ പൗരന്മാരും കൈക്കൊള്ളേണ്ട മുൻകരുതൽ. ആരോഗ്യപ്രവർത്തകർ ഇത് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നുമുണ്ട് .കൊവിഡ വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ? പലരും ഈ ചോദ്യം ഉന്നയിക്കുന്നുണ്ട് അത്തരക്കാർക്കായി മൂന്ന് ടിപ്സ് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റ് ന്യൂട്രീഷനിസ്റ്റ് പൂജ മഖിജ.

സ്റ്റാലിന്‍ മുഖ്യമന്ത്രി കസേരയിലേക്ക്.

വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട മൂന്ന് കാര്യങ്ങളാണ് പൂജ മഖിജ വിശദീകരിക്കുന്നത്.

ഒന്ന് :

വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ പിശുക്ക് വേണ്ട ,കാരണം ശരീരത്തിലെ നിർജലീകരണം വാക്സിൻ കുത്തിവെക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ ഇടയാക്കം. വെള്ളം മാത്രമല്ല പച്ചക്കറി ജ്യൂസുകൾ പഴങ്ങളുടെ ജ്യൂസുകൾ ജലാംശം കൂടുതലടങ്ങിയ പഴങ്ങൾ എന്നിവയെല്ലാം നന്നായി കഴിക്കണം. പ്രതിരോധശേഷി അടക്കം ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ മിക്ക കഴിവുകളെയും ശരീരത്തിലെ ജലാംശം നേരിട്ട് സ്വാധീനിക്കുന്നുണ്ട്. അതിനാൽ വെള്ളം കുടിക്കാൻ എപ്പോഴും കരുതലെടുക്കുക.

കര്‍ണാടക ഉപതെര​െഞ്ഞടുപ്പ്​: രണ്ടിടത്ത്​ ബി.ജെ.പിയും ഒരിടത്ത്​ കോണ്‍ഗ്രസും മുന്നില്‍.

രണ്ട്:

വാക്സിൻ എടുക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്ബും എടുത്ത ഒന്നോ രണ്ടോ ദിവസത്തേക്കും മദ്യപാനം വേണ്ട .ദീർഘമായ സമയത്തേക്ക് മദ്യപിക്കാതിരിക്കാൻ സാധിക്കുമെങ്കിൽ അത് ഏറ്റവും ഉത്തമം ഈ ദിവസങ്ങളിൽ നിർബന്ധമായും വേണ്ട എന്നതാണ് നിര്ദേശം. മദ്യപാനം രോഗ പ്രതിരോധ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശരീരത്തിൽ നിർജലീകരണം സംഭവിക്കാൻ കാരണമാവുകയും ചെയ്യുന്നു എന്നതിനാലാണിത്.

അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി അനുമതി

മൂന്ന്:

വാക്സിനേഷന് മുമ്ബും ശേഷം രാത്രിയിലെ ഉറക്കം ശ്രദ്ധിക്കുക. നന്നായി ഉറങ്ങിയെങ്കിൽ മാത്രമേ പ്രതിരോധ വ്യവസ്ഥ രോഗങ്ങളോട് പോരാടാൻ സജ്ജമായ ഒറ്റ രാത്രിയിലെ ഉറക്കം മോശമായാൽ തന്നെ പ്രതിരോധ ശേഷി എഴുപത് ശതമാനത്തോളം ഫലപ്രദമല്ലാതെ വരാൻ സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group