Home Uncategorized ബംഗളൂരു: കാര്‍ അപകടം; മൂന്ന് തമിഴ്നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കാര്‍ അപകടം; മൂന്ന് തമിഴ്നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം

by admin

ബംഗളൂരു: ചിത്രദുർഗ താലൂക്കിലെ കത്രാല്‍ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു. ശരവണ(31), അർജുൻ(28), സെന്തില്‍(29) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. മരിച്ചവരില്‍ ഒരാളായ അർജുൻ തമിഴ്നാട് പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്നയാളാണെന്നാണ് വിവരം. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.ഇതേ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സല്‍മാൻ, നവീൻ, ഗോകുല്‍, സെന്തില്‍ കുമാർ, രമേശ്, ഗൗതം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുർഗ റൂറല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ചിത്രദുർഗ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group