മലപ്പുറം പൊന്നാനിയിൽ നിന്ന് 15 വയസുകാരായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്. കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
പൊന്നാനി സ്വദേശികളാണ് മൂന്ന് പേരും. മംഗളകത്ത് വീട്ടില്‍ സാദിഖിന്‍റെ മകന്‍ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടില്‍ നൗഷാദിന്‍റെ മകന്‍ കുഞ്ഞുമോൻ, മച്ചിങ്ങലകത്ത് വീട്ടില്‍ സിറാജുദ്ദീൻ്റെ മകന്‍ റംനാസ് എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
മൂന്ന് സ്കൂളുകളിലാണ് അവര്‍ പഠിക്കുന്നത്. കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുട്ടികളില്‍ ഒരാള്‍ ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം.
ഓടുന്ന എസി ബസിന്റെ പിൻസീറ്റില്‍ ദമ്ബതികളുടെ അതിരുവിട്ട സ്നേഹപ്രകടനം, എല്ലാം കാമറയില്‍ പകര്‍ത്തി, ഇരുവരും പിടിയില്‍
നവി മുംബൈ മുനിസിപ്പല്‍ ട്രാൻസ്പോർട്ട് (എൻഎംഎംടി) സർവീസ് നടത്തുന്ന എയർ കണ്ടീഷൻഡ് (എസി) ബസിനുള്ളില്‍ ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവും യുവതിയും അറസ്റ്റില്‍.കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇരുപതുകള്‍ പ്രായമുള്ള യുവാവും യുവതിയുമാണ് പിടിയിലായത്. സംഭവത്തില്‍ കണ്ടക്ടർക്കെതിരെയും നടപടിയുണ്ടായിരുന്നു.പിന്നിലെ സീറ്റിലാണ് സംഭവം. സമീപത്തുള്ള വാഹനത്തില്‍ നിന്ന് മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.
കണ്ടക്ടറെ താക്കീത് ചെയ്യുകയും തന്റെ കണ്‍മുന്നില്‍ എങ്ങനെയാണ് ഇത്തരമൊരു അശ്ലീല പ്രവൃത്തി നടന്നതെന്ന് രേഖാമൂലം വിശദീകരണം നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബസില്‍ യാത്രക്കാർ വളരെ കുറവായിരുന്നുവെന്നും താൻ മുന്നിലായിരുന്നുലെന്നും പിന്നില്‍ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച പൻവേലില്‍ നിന്ന് കല്യാണിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ബസ് കാലിയായിരുന്നു.
കനത്ത ഗതാഗതക്കുരുക്ക് കാരണം ബസ് വേഗത കുറച്ചു. ഈ സമയമാണ് ഇവർ ബന്ധത്തില്‍ ഏർപ്പെട്ടത്. മറ്റൊരു വാഹനത്തിലെ ഒരാള്‍ സംഭവം കാണുകയും വീഡിയോ പകർത്തുകയും ചെയ്തു.സംഭവത്തില്‍ ഇടപെടുകയോ തടയുകയോ ചെയ്യാത്തതിന് ബസ് കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചതായി എൻഎംഎംടിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. യുവാക്കള്‍ പൊതുസ്ഥലത്ത് അവരുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്ന് പൊതുസ്ഥലങ്ങളിലെ ഇത്തരം അശ്ലീല പ്രവൃത്തികള്‍ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്നും അധികൃതർ അറിയിച്ചു.
സാഗർ വിഹാറിലും പാം ബീച്ച് റോഡിലും യുവ ദമ്ബതികള്‍, സ്കൂള്‍ വിദ്യാർത്ഥികള്‍ പോലും, കൈകോർത്ത് പിടിക്കുകയും ചുംബിക്കുകയോ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. രക്ഷിതാക്കളും അധ്യാപകരും പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് ഇവരെ ബോധ്യപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.