Home പ്രധാന വാർത്തകൾ കനാലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; അപകടം കാല്‍ വഴുതി വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ

കനാലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; അപകടം കാല്‍ വഴുതി വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ

by admin

മംഗളൂരു : കനാലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കർണാടകയിലെ മാണ്ഡ്യയിലെ ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് അപകടമുണ്ടായത്.അഞ്ച് കുട്ടികളായിരുന്നു കനാലില്‍ ഇറങ്ങിയത്.മൈസൂരു ഉദയഗിരി ഹാജിറ റിസ്വാൻ മദ്റസയിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനി ഹാനി (14), ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ അഫ്രീൻ (13), ജാനിയ പർവീൻ (13) എന്നിവരാണ് മരിച്ചത്. ഹാനിയുടെയും അഫ്രീന്റെയും മൃതദേഹങ്ങള്‍ കനാലില്‍ നിന്ന് കണ്ടെടുത്തു. ജാനിയ പർവീണിനെ കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്

ആയിഷ (13), ആല്‍ബിയ (22), മുഹമ്മദ് ഗൗസ് (13) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി മൈസൂരുവിലെ കെആർ ആശുപത്രിയില്‍ എത്തിച്ചു. ശുചീകരണ പ്രവർത്തനങ്ങള്‍ക്കായാണ് 15 വിദ്യാർത്ഥികളെ ഇവിടേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനാലില്‍ പാത്രങ്ങള്‍ മുക്കുന്നതിനിടെ ഒരു കുട്ടി കാല്‍ വഴുതി വെള്ളത്തില്‍ മുങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആറ് വിദ്യാർത്ഥികള്‍ വെള്ളത്തിലേക്ക് ഇറങ്ങി. അവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.അതേസമയം മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കുമാര സ്ഥലം സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പൊലീസില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group