ബംഗളൂരു:(KVARTHA) ഹാസൻ ജില്ലയിലെ ഹിരിയൂർ റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു.
ഹിരിയൂർ താലൂക്കിലെ മെറ്റികുർക്കെക്ക് സമീപമാണ് അപകടം നടന്നത്. യാദ്ഗിരി സ്വദേശികളായ മല്ലമ്മ (26), സരോജമ്മ (25), കൂടാതെ ഒരു കൊച്ചുകുട്ടി എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് ഡിവൈഎസ്പി ശിവകുമാറും സിഐ ഗുഡ്ഡപ്പയും സംഭവസ്ഥലം സന്ദർശിച്ചു.