ഈ മാസം 15 വരെ മൈസൂരുവില്‍ തങ്ങാൻ അനുമതി തേടി പാക് പൗരന്മാരായ മൂന്ന് കുട്ടികള്‍ കർണാടക ഹൈക്കോടതിയെ സമീപിച്ചു.കുട്ടികളുടെ മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫറൂഖ് പാക് പൗരനുമാണ്. ബീബി യാമിന (എട്ട്), മുഹമ്മദ് മുദാസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നീ കുട്ടികള്‍ മാതാവിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ബലൂചിസ്ഥാനില്‍ നിന്ന് മൈസൂരിലെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പൗരന്മാർ രാജ്യം വിടണമെന്ന് ഉത്തരവിറങ്ങിയതോടെ വാഗ അതിർത്തിയില്‍ എത്തിയെങ്കിലും റംഷയുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാല്‍ ഉദ്യോഗസ്ഥർ തടഞ്ഞു. കുട്ടികള്‍ ചെറിയ പ്രായത്തിലുള്ളവരായതിനാല്‍ പിതാവിനൊപ്പമേ അതിർത്തി കടത്തൂ എന്ന് ഉദ്യോഗസ്ഥർ ഉറച്ചുനിന്നതോടെയാണ് ഇവർക്ക് മൈസൂരുവിലേക്ക് മടങ്ങേണ്ടിവന്നത്.
വിവാഹത്തിനെത്തണം വെറുതേയല്ല സുരക്ഷിതമായി എത്തണം; വൈറലായൊരു ക്ഷണകത്ത്
വിവാഹത്തിനുള്ള ഒരുക്കങ്ങളില്‍ ഏറെ പ്രാധാന്യം പലപ്പോഴും കല്യാണ ക്ഷമക്കത്തുകള്‍ക്കും നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ കാലത്തും എന്തെങ്കിലുമൊക്കെ വ്യത്യസ്തത കത്തുകളില്‍ വരുത്താൻ ശ്രമിക്കാറുമുണ്ട് പലരും.ആ വ്യത്യസ്തതയാണ് ക്ഷണക്കത്തുകളെ വൈറലാക്കുന്ന ഘടകം.എന്തായാലും അടുത്തിടെ വൈറലായ ക്ഷണക്കത്തിലെ ഉള്ളടക്കമാണ് ശ്രദ്ധേയമായത്. ആഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിനൊപ്പം തന്നെ ട്രാഫിക് സുരക്ഷയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്ന സന്ദേശമാണ് ക്ഷണക്കത്തിലുള്ളത്.
ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നാണ് ഈ വിവാഹ ക്ഷണക്കത്ത് പുറത്ത് വരുന്നത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനായ ഡോ. അജയ് സിങ്ങിന്‍റെ മകള്‍ ഡോ. സ്നേഹ് കൃതി പ്രാചിയുടേതാണ് ക്ഷണക്കത്ത് എന്നാണ് സൂചന.ക്ഷണക്കത്തില്‍, വിവാഹതരാകുന്നവർക്കുള്ള പരന്പരാഗതമായ ഏഴ് പ്രതിജ്ഞകള്‍ക്ക് പുറമേ, റോഡ് സുരക്ഷയുടെ കാര്യം സൂചിപ്പിക്കുന്ന എട്ടാമത്തെ ഒരു പ്രതിജ്ഞ കൂടി ഉള്‍പ്പെടുത്തിയാണ് ഇത് തയാറാക്കിയിരിക്കുന്നത്.
വാഹനം ഓടിക്കുന്ന സമയത്ത് ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കണം, സ്പീഡ് നിയന്ത്രിക്കണം, ഓവർടേക്ക് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം ഇതിലുണ്ട്. സംസ്കൃതത്തിലും ഹിന്ദിയിലുമാണ് ഈ സന്ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്