ലക്നോ: ഉത്തര്‍പ്രദേശില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ 17 വയസുകാരന്‍ ബലാത്സംഗം ചെയ്തു. ഇറ്റാ ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൗമാരക്കാരനായ പ്രതി ഒളിവിലാണ്.
കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളെ നോക്കാനേല്‍പ്പിച്ച് പുറത്തു പോയതായിരുന്നു കുട്ടിയുടെ അമ്മ. കുട്ടിയെ നോക്കാന്‍ ഇവരെ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. അയല്‍ക്കാരനായ പതിനേഴുകാരന്‍ കുഞ്ഞിന്‍റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ് തിരിച്ചുവന്നപ്പോള്‍ അമ്മ കണ്ടത്. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ അമ്മ കുട്ടിയെ വൃത്തിയാക്കുമ്ബോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.