കോയമ്ബത്തൂർ എല്‍ ആൻഡ് ടി ബൈപ്പാ സില് കാറില്‍ ലോറി ഇടിച്ച് ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോണ്‍ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകള്‍ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളി കുടുംബം ബെംഗളൂരുവിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു.
കാറിൻ്റെ മുൻവശം പൂർണ്ണമായ നിലയിലാണ്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമായിരിക്കും മറ്റു നടപടികള്‍ തീരുമാനിക്കുക. സംഭവത്തില്‍ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.