Home Featured ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു

ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു

by admin

തമിഴ്നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു. തേനി പെരിയകുളത്താണ് അപകടമുണ്ടായത്.കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.മലയാളികള്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിന് ശേഷം രണ്ട് വാഹനങ്ങളും മറിഞ്ഞു.18 തേനി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.

ഇവര്‍ ഏർക്കാടേയ്ക്ക് പോകുകയായിരുന്നു. ബസ് യാത്രികരില്‍ ചിലർ‌ക്കും പരുക്കേറ്റു. എറണാകുളം റജിസ്ട്രേഷനിലുള്ളതാണ് കാർ. ഇവർ എവിടേയ്ക്ക് പോകുകയായിരുന്നെന്ന കാര്യം വ്യക്തമല്ല.

കോവിഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ചികിത്സ; അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

കോവിഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ചികിത്സ നടത്തിയ ആശുപത്രിക്കും ഡോക്ടറിനും 5 ലക്ഷം രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ .ഊർങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്ബിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ട‌ർക്കും എതിരേ നല്‍കിയ പരാതിയിലാണ് വിധി.2021 മേയ് 26-ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭർത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സതേടിയത്. ഉടൻതന്നെ ആന്റിജൻ ടെസ്റ്റ് നടത്തി. ഫലം ഇൻഡിറ്റർമിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടൻതന്നെ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി.

ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നൂവെങ്കിലും പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാർഡില്‍ പ്രവേശിപ്പിച്ചു. മൂന്നാം ദിവസം ഭർത്താവിനെക്കാണാൻ അവസരം ഉണ്ടായപ്പോഴാണ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് പരാതിക്കാരി അറിയുന്നത്. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്‌ചാർജ് വാങ്ങി മടങ്ങി. രണ്ടാഴ്ചചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിശോധനയില്‍ കിഡ്‌നി സംബന്ധമായ അസുഖമാണെന്നും അതിന്റെ ലക്ഷണമാണ് ഡോക്‌ടർ കോവിഡ് ലക്ഷണമായി കണക്കാക്കിയതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം.

കോവിഡ് രോഗലക്ഷണങ്ങള്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്നും മരുന്നുകള്‍ നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണെന്നും കോവിഡ് പരിശോധനാഫലം സംശയകരമാണെങ്കില്‍ നിശ്ചിത ഇടവേളയ്ക്കുശേഷം ആർ.ടി.പി.സി.ആർ. ടെസ്റ്റ് ആവർത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്ത‌തെന്നും ഡോക്‌ടറും ആശുപത്രിയും കമ്മിഷനെ ബോധിപ്പിച്ചു. എന്നാല്‍ നടത്തിയ പരിശോധനകളില്‍ ഒന്നും പരാതികാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും മാരകമായ കോവിഡ് രോഗാവസ്ഥയിലുള്ള ഒരാള്‍ക്കുമാത്രം നല്‍കാൻ നിർദേശിച്ചിട്ടുള്ള മരുന്ന് പരാതിക്കാരിക്ക് നല്‍കിയതിന് യാതൊരു നീതീകരണവുമില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.

കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രോട്ടോക്കോളിൻ്റെയും ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയില്‍ നടന്നത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25,000 രൂപയും നല്‍കുന്നതിന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group