123 കിലോ കഞ്ചാവുമായി മൂന്നു മലയാളികള്‍ മംഗളൂരുവില്‍ പിടിയില്‍. കാസറഗോഡ് അടൂര്‍ മൊഗരു ഹൗസില്‍ പരേതനായ ഖാലിദ് ഹാജിയുടെ മകൻ മസൂദ് എം കെ (45), കാസര്‍ഗോഡ് പരപ്പ ദേലംപടിയിലെ ചന്ദമൂല ഹൗസില്‍ പരേതനായ എം പി അബ്ദുള്ളയുടെ മകൻ മുഹമ്മദ് ആഷിഖ് (24), കാസറഗോഡ് പരപ്പ ദേലംപടിയിലെ ഇബ്രാഹിമിന്റെ മകൻ സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയില്‍ നിന്നും കാറില്‍ രഹസ്യമായി കഞ്ചാവ് കടത്തുന്നതിനിടയില്‍ മൂടുബിദിരെ മതടക്കെരെയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ കഞ്ചാവിന് ഏകദേശം 46.2 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂടുബിദിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആംബുലൻസുകള്‍ക്ക് ഇനി സിഗ്നലില്‍ കാത്തിരിക്കേണ്ടതില്ല; ഇവിപിഎസ് പദ്ധതിയില്‍ പുതിയ സിഗ്നല്‍ സംവിധാന പരീക്ഷണം വിജയകരം
അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവർത്തനത്തിനായി എത്തുന്ന ആംബുലൻസുകള്‍ക്കും മറ്റ് എമർജൻസി വാഹനങ്ങള്‍ക്കും ഇനി ടാഫിക് സിഗ്നലില്‍ നിമിഷങ്ങള്‍ കാത്തുനില്‍ക്കേണ്ടിവരില്ല.നാറ്റ്‌പാക്കും കെല്‍ട്രോണും സംയുക്തമായി വികസിപ്പിച്ച എമർജൻസി വെഹിക്കിള്‍ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) വിജയകരമായി പരീക്ഷിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിലാണ് ആദ്യ പരീക്ഷണം നടന്നത്. സിഗ്നലുകളിലെ സെൻസറുകള്‍ പ്രാപ്‌തമാക്കുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അടിയന്തര വാഹനങ്ങള്‍ സമീപിക്കുമ്ബോള്‍, തരംഗ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനവും സിഗ്നലും തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തുന്നു. ഇതിലൂടെ വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ സിഗ്നല്‍ കടന്നുപോകാനാകും, പൊതുഗതാഗതം തടസ്സപ്പെടാതെ സുതാര്യമാക്കാനും സാധിക്കും.ഇവിപിഎസ് ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ യാത്രാസമയം ഗണ്യമായി കുറയുന്നതായി കണ്ടെത്തി. കഴക്കൂട്ടത്തുനിന്ന് വെണ്‍പാലവട്ടത്തേക്കുള്ള ദൂരത്തിലുണ്ടായിരുന്ന യാത്രാസമയം 54 സെക്കൻഡില്‍ നിന്ന് 40 സെക്കൻഡായി കുറഞ്ഞു.
40 സെക്കൻഡിന്റെ യാത്രയില്‍ 24 സെക്കൻഡാണ് ഏറ്റവും കൂടുതല്‍ ലാഭിച്ച സമയം. ഇതോടൊപ്പം, ഓരോ ട്രാഫിക് സിഗ്നലിലും ശരാശരി 10 സെക്കൻഡ് യാത്രാസമയം ലാഭിക്കാൻ കഴിഞ്ഞുവെന്നാണ് പഠനത്തില്‍ കാണുന്നത്. ഇവിപിഎസ് ഇല്ലാത്തപ്പോഴേക്കാള്‍ ഈ സംവിധാനം ഉപയോഗിച്ചപ്പോഴാണ് എല്ലാ സാഹചര്യങ്ങളിലും യാത്രാസമയം കുറയുന്നത് വ്യക്തമായത്. അതിനാല്‍ തന്നെ, ഇത്തരം അടിയന്തര സന്ദർഭങ്ങളില്‍ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗത്തില്‍ എത്തിച്ചേരാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.പദ്ധതി ഇപ്പോഴും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്.
സെൻസറുകളുടെ പ്രവർത്തനപരിധി വർധിപ്പിച്ച്, കൂടുതല്‍ ദൂരത്തുനിന്ന് അടിയന്തര വാഹനങ്ങളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാക്കുകയാണ് അടുത്തത്. ഇത് വഴി രക്ഷാപ്രവർത്തന സമയത്തില്‍ കൂടുതല്‍ കൃത്യതയും വേഗതയും കൈവരിക്കും. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനും തിരക്കേറിയ നഗരങ്ങളില്‍ ഗതാഗതം സുഗമമാക്കാനും കഴിയും. ഈ സംവിധാനത്തിന്റെ വ്യാപക വ്യാപനത്തിന് ശേഷം എമർജൻസി പ്രതികരണ രീതികളില്‍ വലിയ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.