Home Featured ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം : ഇന്ന് മൂന്ന് മലയാള സിനിമകൾ പ്രദർശിപ്പിക്കും

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം : ഇന്ന് മൂന്ന് മലയാള സിനിമകൾ പ്രദർശിപ്പിക്കും

by admin

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വെള്ളിയാഴ്‌ച സൂരജ് ടോം സംവിധാനംചെയ്‌ത ‘വിശേഷം’, ഇന്ദു ലക്ഷ്‌മിയുടെ ‘അപ്പുറം’, ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ എന്നീ മലയാളസിനിമകൾ പ്രദർശിപ്പിക്കും. ആറാം നമ്പർ സ്ക്രീനിൽ ഉച്ചയ്ക്ക് 12.20-നാണ് വിശേഷം പ്രദർശനം. ഇതേ സ്ക്രീനിൽ വൈകീട്ട് 3.15-നാണ് ‘അപ്പുറം’. എം.ടി. വാസുദേവൻ നായർക്ക് ആദരമേകി വ്യാഴാഴ്ചയും ‘നിർമാല്യം’ പ്രദർശിപ്പിച്ചു. വിഖ്യാതസംവിധായകൻ ജി. അരവിന്ദന്റെ ‘കുമ്മാട്ടി’യും വ്യാഴാഴ്ച പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവം സമാപനത്തോടടുക്കുമ്പോൾ പ്രേക്ഷകത്തിരക്കേറിയിട്ടുണ്ട്. ചലച്ചിത്രോത്സവം ശനിയാഴ്ച സമാപിക്കും.

ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച്‌ ആരോഗ്യവകുപ്പ്; വീട്ടില്‍ ഭാര്യയുടെ പ്രസവമെടുത്ത യുവാവ് വെട്ടില്‍

യുട്യൂബ് കണ്ട് പഠിച്ച്‌ മറ്റാരുടെയും സഹായമില്ലാതെ വീട്ടില്‍വച്ച്‌ ഭാര്യയുടെ പ്രസവമെടുത്ത ഇരുപത്തിനാലുകാരനായ യുവാവ് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യവകുപ്പുമായി നിയമയുദ്ധം തുടങ്ങി.എവിടെ വച്ച്‌, എന്ന് പ്രസവം നടന്നുവെന്നു തെളിയിക്കാനുള്ള ആധികാരിക രേഖകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.

കോഴിക്കോട് പറയഞ്ചേരി സ്വദേശിയായ യുവാവാണ് 20 വയസുള്ള ഭാര്യയുടെ ആദ്യപ്രസവമെടുത്തത്. 2024 നവംബര്‍ രണ്ടിനു വീട്ടില്‍വച്ചായിരുന്നു പ്രസവമെന്നു യുവാവ് പറയുന്നു. പെണ്‍കുഞ്ഞിനാണു യുവതി ജന്മം നല്‍കിയത്.രാവിലെ 11 മണിയോടെ വേദന തുടങ്ങിയപ്പോള്‍ മറ്റാരെയും അറിയിക്കാതെ യുവാവ് ഒറ്റയ്ക്കു കൈകാര്യം ചെയ്യുകയായിരുന്നു. കുട്ടി പുറത്തുവന്നപ്പോള്‍ ബ്ലേഡുകൊണ്ട് പുക്കിള്‍കൊടി മുറിച്ചു. പിന്നീട് കുട്ടിയെ കുളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തു. പ്രസവശേഷമാണു വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ വിവരം അറിഞ്ഞത്. ബിരുദധാരിയായ യുവാവ് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. യുവാവും ഭാര്യയും അക്യൂപംഗ്ചര്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട്.

അക്യുപംഗ്ചര്‍ കോഴ്‌സില്‍ പ്രസവം കൈകാര്യം ചെയ്യുന്ന വിധം പഠിപ്പിക്കുന്നുണ്ടെന്നാണു യുവാവിന്‍റെ വാദം. ആശുപത്രിയില്‍നിന്നു സ്‌കാനിംഗും മറ്റു പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് യുവാവ് ഭാര്യയുടെ പ്രസവം വീട്ടിലാക്കിയത്.ഒക്‌ടോബര്‍ 28നാണ് ആശുപത്രി അധികൃതര്‍ പ്രസവതീയതി കണക്കാക്കിയിരുന്നത്. അന്ന് പ്രസവലക്ഷണമില്ലാതിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായാല്‍ അന്നേ ദിവസം മരുന്നുവച്ച്‌ പ്രസവിപ്പിക്കും. അത് ഒഴിവാക്കാനാണ് ആശുപത്രിയില്‍ പോകാതിരുന്നതെന്നു യുവാവ് പറയുന്നു.

വാക്‌സിനുകളെയും മരുന്നുകളെയും എതിര്‍ക്കുന്ന യുവാവ് കുട്ടിക്ക് ഇതുവരെ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന വാക്‌സിനുകള്‍ നല്‍കാന്‍ തയാറായിട്ടില്ല.വാക്‌സിനുകള്‍ ദോഷകരമാണെന്നാണു യുവാവിന്‍റെ നിലപാട്. ഇതുവരെ അമ്മയ്ക്കും കുട്ടിക്കും ശാരീരികമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രസവം നടന്ന ശേഷം യുവാവ് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈനായി അപേക്ഷിച്ചിരുന്നു.

ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഏഴാം ദിവസം വീട്ടിലെത്തിയിരുന്നു. അന്നേദിവസം വരെ കുഞ്ഞിനും അമ്മയ്ക്കും യാതൊരു തുടര്‍ ചികിത്സയും യുവാവ് ലഭ്യമാക്കിയില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.പതിനാലാം ദിവസം മലപ്പുറത്തെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍വച്ച്‌ പ്രസവം നടക്കാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ആശാവര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, അയല്‍വാസികള്‍ എന്നിവരിലാരെങ്കിലും പ്രസവം നടന്നതായി സാക്ഷ്യപ്പെടുത്തണം.

You may also like

error: Content is protected !!
Join Our WhatsApp Group