ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഢംബര ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡും ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ ഒട്ടേര ഹോട്ടലില്‍ പരിശോധന നടത്തുകയാണ്.
മെയില്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ സ്റ്റാഫ് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ഇതുവരെയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതൊരു വ്യാജ ഭീഷണി സന്ദേശം ആണെന്നുമാണ് പൊലീസ് നിഗമനം.
‘തിരിച്ചു വന്നില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്‍ക്കും’, ലൈംഗികാതിക്രമക്കേസില്‍ ചെറുമകനെതിരെ എച്ച് ഡി ദേവഗൗഡ
ലൈംഗികാതിക്രമക്കേസില്‍ ചെറുമകനെ തള്ളി പ്രജ്വല്‍ രേവണ്ണയെ തള്ളി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. തിരിച്ചു വന്നില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്‍ക്കുമെന്ന് ദേവഗൗഡ പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് എന്റെ നിലപാട്. പ്രജ്വല്‍ വിദേശത്ത് പോയത് എന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ തനിക്ക് കുടുംബത്തോടല്ല ജനങ്ങളോടാണ് കടപ്പാട്’, ദേവഗൗഡ പറഞ്ഞു.