നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ കർണാടകയിലെയും തമിഴ്‌നാട്ടിലെയും മൂന്ന് ബോട്ടുകൾക്ക് ഫിഷറീസ് അധികൃതർ 6.6 ലക്ഷംരൂപ പിഴ ഈടാക്കി.കൊയിലാണ്ടിയിൽനിന്ന് രണ്ട് കർണാടക ബോട്ടും ബേപ്പൂരിൽനിന്ന് ഒരു തമിഴ്‌നാട് ബോട്ടുമാണ് പിടിയിലായത്.ഫിഷറീസ് അസി. ഡയറക്ടർ സുനീറിന്റെ മേൽനോട്ടത്തിൽ ദക്ഷിണ കർണാടകയിലെ എം.ബി. അഷ്‌റഫ് എന്നയാളുടെ പേരിലുള്ള ‘നിഹാലിസാഗർ’, സുനിൽകുമാറിന്റെ പേരിലുള്ള ‘ദുർഗാംബ്’, തമിഴ്‌നാട് സ്വദേശി അന്തോണിയുടെ പേരിലുള്ള ‘സെയ്ന്റ് മൈക്കിൾ’ എന്നീ ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്.
ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് പരിശോധനയിലാണ് ബോട്ടുകൾ പിടിയിലായത്.പരിശോധനാസംഘത്തിൽ അസി. രജിസ്ട്രാർ ഷാനവാസ്, വിജുല, എസ്‌ഐ രാജേഷ്, ഫിഷറീസ് ഗാർഡുമാരായ വിപിൻ, അരുൺ, ജിതിൻദാസ്, റെസ്‌ക്യൂ ഗാർഡുമാരായ വിഘ്നേഷ്, മിഥുൻ, അമർനാഥ്, സായൂജ് എന്നിവരാണ് ഉണ്ടായിരുന്നത്.