Home Uncategorized താമരശ്ശേരി ചുരത്തില്‍ ബൈക്കില്‍ കാറിടിച്ച്‌ കാര്‍ തലകീഴായി മറിഞ്ഞ് അപകടം; 3 പേര്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ ബൈക്കില്‍ കാറിടിച്ച്‌ കാര്‍ തലകീഴായി മറിഞ്ഞ് അപകടം; 3 പേര്‍ക്ക് പരിക്ക്

by admin

താമരശ്ശേരി ചുരത്തില്‍ ബൈക്കിലിടിച്ച്‌ കാർ തല കീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് അപകടത്തില്‍ പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. കർണാടക സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വെളിമണ്ണ സ്വദേശിയായ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുടക് സ്വദേശികളായ കാർ യാത്രക്കാർ ഷെമീർ, ഷെഹീൻ, റെഹൂഖ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികനായ മുനവ്വറിനെയും ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല എന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം.

മലയാളി സിബിഐ ഇൻസ്പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്‍ക്കത്ത യൂണിറ്റില്‍ ഇൻസ്പെക്ടറായിരുന്ന എസ്.ഉണ്ണികൃഷ്ണൻ നായർക്കെതിരെയാണ് നടപടി.ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തുനിന്നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.കൊച്ചി സിബിഐ എസ്പിയായിരുന്ന എസ്. ഷൈനിയുടെ ടെലിഫോണ്‍ കോളുകള്‍ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തു, കേസ് രേഖകളും തെളിവുകളും അടക്കമുള്ളവ കൈവശം സൂക്ഷിച്ചു, ചില ഫോറൻസിക് രേഖകള്‍ ഹാജരാക്കാതെ കൃത്യവിലോപം കാട്ടി തുടങ്ങിയവയാണ് ഉണ്ണികൃഷ്ണനെതിരായ കുറ്റങ്ങള്‍..

2012-2016 വരെ സസ്പെൻഷനില്‍ ആയിരുന്ന കാലത്തെ യാതൊരാനുകൂല്യങ്ങള്‍ക്കും അർഹതയുണ്ടാകില്ലെന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിലുണ്ട്.നേരത്തേ കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണൻ. പാലക്കാട്ടെ സമ്ബത്തിന്‍റെ കസ്റ്റഡി മരണക്കേസ് അടക്കം ഉണ്ണികൃഷ്ണൻ നായര്‍ അന്വേഷിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group