Home Featured കൊതുക് നശീകരണയന്ത്രത്തില്‍ നിന്ന് വീടിന് തീപ്പിടിച്ചു: മുത്തശ്ശിയും 3 പേരക്കുട്ടികളും പൊള്ളലേറ്റ് മരിച്ചു

കൊതുക് നശീകരണയന്ത്രത്തില്‍ നിന്ന് വീടിന് തീപ്പിടിച്ചു: മുത്തശ്ശിയും 3 പേരക്കുട്ടികളും പൊള്ളലേറ്റ് മരിച്ചു

by admin

ചെന്നൈ: കൊതുകുനാശിനിയില്‍ നിന്ന് തീ പടര്‍ന്ന് മുത്തശ്ശിയും മൂന്ന് പേരക്കുട്ടികളും മരിച്ചു. ചെന്നൈയിലാണ് സംഭവം. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൊതുകുനാശിനിയിലെ ദ്രാവകം തീര്‍ന്നതിന് പിന്നാലെ ഉരുകിയ മെഷീന്‍ തുണിയില്‍ വീണാണ് മുറിയില്‍ പുക നിറഞ്ഞത്. 65കാരിയായ സന്താനലക്ഷ്മി, പേരക്കുട്ടികളായ സന്ധ്യ, പ്രിയ രക്ഷിത, പവിത്ര എന്നിവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.

8 നും 10 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ മുത്തശ്ശിക്കൊപ്പമായിരുന്നു ഉറങ്ങാന്‍ കിടന്നിരുന്നത്. മുറിയില്‍ നിന്ന് പുറത്തേക്ക് പുക വരുന്നത് കണ്ട അയല്‍ക്കാരാണ് വിവരം പൊലീസിനേയും അഗ്നിശമന സേനയേയും അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു നാലുപേരുമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ കിടന്നുറങ്ങിയ മുറിയില്‍ വച്ച കൊതുകുനാശിനിയില്‍ നിന്ന് തീപടർന്ന് മുറിയില്‍ പുക നിറഞ്ഞ് അത് ശ്വസിച്ചതാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നാണ് വിലയിരുത്തല്‍. ആശുപത്രിയിലായ പിതാവിനൊപ്പം അമ്മ ആയിരുന്നതിനാലാണ് കുട്ടികള്‍ പേരക്കുട്ടികള്‍ മുത്തശ്ശിക്കൊപ്പം തങ്ങിയത്. ശനിയാഴ്ചയാണ് സംഭവം. കൊതുകുകള്‍ പരത്തുന്ന പല അസുഖങ്ങളെയും കുറിച്ച് നമുക്കറിയാം. ഡെങ്കിപ്പനി, മലേരിയ തുടങ്ങി ആരോഗ്യത്തിന് നേരെ ഗൗരവതതരമായ വെല്ലുവിളികളുയര്‍ത്തുന്ന രോഗങ്ങളുടെ വാഹകരായി പോലും കൊതുകുകള്‍ മാറാറുണ്ട്. ഇതില്‍ നിന്നെല്ലാം രക്ഷ നേടാൻ പരമാവധി കൊതുകിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്. വീടുകളിലും ജോലിയിടങ്ങളിലുമെല്ലാം പരിസരം ശുചിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, മാലിന്യം തുറസായി നിക്ഷേപിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും ചെയ്യാനുള്ളത്.

കൊതുകുകടി ഏല്‍ക്കാതിരിക്കാൻ മുന്നൊരുക്കങ്ങളെടുക്കുന്നതും കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കും. മൊസ്കിറ്റോ റിപല്ലന്‍റ്സ് ഉപയോഗിക്കുന്നത് ഇതിനാണ്. ചില പ്രകൃതിദത്തമായ ഓയിലുകളും ഇങ്ങനെ കൊതുകിനെ തുരത്താൻ സഹായകമാണ്.

ലാവണ്ടര്‍ ഓയില്‍ : ലാവണ്ടര്‍ പൂക്കളില്‍ നിന്നുത്പാദിപ്പിക്കുന്ന ഓയിലാണിത്. ഇതിന്‍റെ ഗന്ധവും രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവും ഇതിനെ കൊതുകിനെ ചെറുക്കാൻ അനുയോജ്യമാക്കുന്നു.

സിട്രോണെല്ല ഓയില്‍ : ചെറിയ പ്രാണികളെ തുരത്താൻ ഉപയോഗിക്കുന്നൊരു ഓയിലാണിത്. കൊതുകിനെ അകറ്റാനും ഏറെ പ്രയോജനപ്രദം. സിട്രോണെല്ല കാൻഡിലും വിപണിയില്‍ ലഭ്യമാണ്. മോയിസ്ചറൈസറായി ദേഹത്ത് തേക്കുകയും ആവാം.

ടീ ട്രീ ഓയില്‍ : ഓസ്ട്രേലിയയില്‍ നിന്നുമുള്ള ഒരു ഓയിലാണിത്. ബാക്ടീരിയ, മറ്റ് സൂക്ഷ്മമായ രോഗാണുക്കള്‍ എന്നിവയ്ക്കെതിരെ പോരാടാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. പ്രാണികളെയും കൊതുകിനെയുമെല്ലാം തുരത്താന്‍ ഏറെ സഹായകമാണ്.

നീം ഓയില്‍ : ഇത് കൊതുകിനെ തുരത്താൻ കഴിവുള്ള ഓയിലാണ്. എന്നാല്‍ ചിലര്‍ക്ക് ഈ ഓയില്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കുന്നത് ചര്‍മ്മപ്രശ്നങ്ങള്‍ തടയാൻ സഹായിക്കും.

കര്‍പ്പൂരം : കര്‍പ്പൂരം കത്തിച്ചുവയ്ക്കുന്നതും കൊതുകിനെ അകറ്റിനിര്‍ത്തും. ഇതിന്‍റെ ഗന്ധം തന്നെയാണ് പ്രധാന സവിശേഷത. വാതിലുകളും ജനാലകളുമെല്ലാം അടച്ച ശേഷമാണ് കര്‍പ്പൂരം പുകയ്ക്കേണ്ടത്. 20 മിനുറ്റെങ്കിലും പുകച്ചാല്‍ തീര്‍ച്ചയായും ഇതിന് ഫലം കാണും.

ഴ്ചയാണ് സംഭവം. കൊതുകുകള്‍ പരത്തുന്ന പല അസുഖങ്ങളെയും കുറിച്ച് നമുക്കറിയാം. ഡെങ്കിപ്പനി, മലേരിയ തുടങ്ങി ആരോഗ്യത്തിന് നേരെ ഗൗരവതതരമായ വെല്ലുവിളികളുയര്‍ത്തുന്ന രോഗങ്ങളുടെ വാഹകരായി പോലും കൊതുകുകള്‍ മാറാറുണ്ട്. ഇതില്‍ നിന്നെല്ലാം രക്ഷ നേടാൻ പരമാവധി കൊതുകിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്. വീടുകളിലും ജോലിയിടങ്ങളിലുമെല്ലാം പരിസരം ശുചിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, മാലിന്യം തുറസായി നിക്ഷേപിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും ചെയ്യാനുള്ളത്.

കൊതുകുകടി ഏല്‍ക്കാതിരിക്കാൻ മുന്നൊരുക്കങ്ങളെടുക്കുന്നതും കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കും. മൊസ്കിറ്റോ റിപല്ലന്‍റ്സ് ഉപയോഗിക്കുന്നത് ഇതിനാണ്. ചില പ്രകൃതിദത്തമായ ഓയിലുകളും ഇങ്ങനെ കൊതുകിനെ തുരത്താൻ സഹായകമാണ്.

ലാവണ്ടര്‍ ഓയില്‍ : ലാവണ്ടര്‍ പൂക്കളില്‍ നിന്നുത്പാദിപ്പിക്കുന്ന ഓയിലാണിത്. ഇതിന്‍റെ ഗന്ധവും രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവും ഇതിനെ കൊതുകിനെ ചെറുക്കാൻ അനുയോജ്യമാക്കുന്നു.

സിട്രോണെല്ല ഓയില്‍ : ചെറിയ പ്രാണികളെ തുരത്താൻ ഉപയോഗിക്കുന്നൊരു ഓയിലാണിത്. കൊതുകിനെ അകറ്റാനും ഏറെ പ്രയോജനപ്രദം. സിട്രോണെല്ല കാൻഡിലും വിപണിയില്‍ ലഭ്യമാണ്. മോയിസ്ചറൈസറായി ദേഹത്ത് തേക്കുകയും ആവാം.

ടീ ട്രീ ഓയില്‍ : ഓസ്ട്രേലിയയില്‍ നിന്നുമുള്ള ഒരു ഓയിലാണിത്. ബാക്ടീരിയ, മറ്റ് സൂക്ഷ്മമായ രോഗാണുക്കള്‍ എന്നിവയ്ക്കെതിരെ പോരാടാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. പ്രാണികളെയും കൊതുകിനെയുമെല്ലാം തുരത്താന്‍ ഏറെ സഹായകമാണ്.

നീം ഓയില്‍ : ഇത് കൊതുകിനെ തുരത്താൻ കഴിവുള്ള ഓയിലാണ്. എന്നാല്‍ ചിലര്‍ക്ക് ഈ ഓയില്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കുന്നത് ചര്‍മ്മപ്രശ്നങ്ങള്‍ തടയാൻ സഹായിക്കും.

കര്‍പ്പൂരം : കര്‍പ്പൂരം കത്തിച്ചുവയ്ക്കുന്നതും കൊതുകിനെ അകറ്റിനിര്‍ത്തും. ഇതിന്‍റെ ഗന്ധം തന്നെയാണ് പ്രധാന സവിശേഷത. വാതിലുകളും ജനാലകളുമെല്ലാം അടച്ച ശേഷമാണ് കര്‍പ്പൂരം പുകയ്ക്കേണ്ടത്. 20 മിനുറ്റെങ്കിലും പുകച്ചാല്‍ തീര്‍ച്ചയായും ഇതിന് ഫലം കാണും.

You may also like

error: Content is protected !!
Join Our WhatsApp Group