Home Featured ബെംഗളൂരു – മൈസൂരു പാതയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.

ബെംഗളൂരു – മൈസൂരു പാതയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.

by admin

ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ കാർ നിയന്ത്രണം വിട്ട് എതിരേവന്ന ബസുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ബെംഗളൂരു ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്‌മ (38), നൂർ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പത്തോടെ രാമനഗര സംഗബസവനദൊഡ്ഡിക്ക് സമീപത്തായിരുന്നു അപകടം.മൈസൂരുവിൽ കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മൂന്നുപേരും.

നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച ശേഷം മറികടന്ന് എതിരേ വന്ന കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ലിയാഖത്തും നൂറും അപകട സ്ഥലത്തും അസ്മ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. രാമനഗര പോലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു.

അജ്മീര്‍ ദര്‍ഗ ശിവക്ഷേത്രമാണെന്ന ഹരജി ഫയലില്‍ സ്വീകരിച്ച്‌ കോടതി

രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമാണെന്ന് അവകാശവാദം ഉന്നയിച്ച്‌ നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.ദർഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്, ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ എന്നീ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹരജി നല്‍കിയത്. ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഇവിടെ സർവേ നടത്തണമെന്നും അവിടെ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യമുണ്ട്.

1911ല്‍ പ്രസിദ്ധീകരിച്ച അജ്മീർ നിവാസിയായ ഹർ വിലാസ് ശാരദ എഴുതിയ പുസ്തകം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ദർഗക്ക് മുമ്ബ് ഈ സ്ഥലത്ത് ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു. പുസ്തകത്തില്‍ ദർഗയ്ക്ക് പകരം ക്ഷേത്രം എന്നാണ് പരാമർശം. ദർഗ സമുച്ചയത്തിലെ 75 അടി നീളമുള്ള വാതിലിന്‍റെ നിർമ്മാണത്തിന് ക്ഷേത്ര അവശിഷ്ടങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചു. ഇത് സ്ഥിരീകരിക്കാൻ എ.എസ്.ഐ സർവേ അത്യാവശ്യമാണ്’ -എന്നെല്ലാമാണ് ഹിന്ദു സേന ദേശീയ അധ്യക്ഷന്‍റെ വാദം.

You may also like

error: Content is protected !!
Join Our WhatsApp Group