ബംഗളൂരു: വിജയപുര ജില്ലയിലെ ഉക്കലി ഹെഗാഡിഹാല ക്രോസിന് സമീപം കാർ മരത്തിലിടിച്ച് മൂന്ന് പേർ തല്‍ക്ഷണം മരിച്ചു.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്‌നാല്‍ ഗ്രാമത്തിലെ താമസക്കാരായ ഭീരപ്പ ഗോദേക്കർ (30), ഹനമന്ത കദ്‌ലിമാട്ടി (25), യമനപ്പ നടിക്കാർ (19) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ യാത്രക്കാരനായ ഉമേഷ് ഭജൻത്രി (20) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നെന്ന് വിജയപുര റൂറല്‍ പൊലീസ് പറഞ്ഞു.
ഒരു ഭര്‍ത്താവിനും ഇത് സഹിക്കില്ല, ഭാര്യയുടെ ക്രൂരതയാണത്”: വിവാഹമോചന ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജി തള്ളി
വിവാഹത്തിന് ശേഷം മറ്റൊരാളുമായി അശ്ലീല സംഭാഷണത്തിലേർപ്പെടുന്നത് ന്യായീകരിക്കാനാകില്ലെന്നും ഒരു ഭാര്യക്കും/ഭർത്താവിനും ഇത് സഹിക്കാൻ കഴിയില്ലെന്നും കോടതിയുടെ നിരീക്ഷണം.വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ശരിവച്ചായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ പരാമർശം. ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.പുരുഷനെതിരായ ക്രൂരതയെന്ന് കണക്കാക്കിയാണ് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്.
ഈ വിധിയെ ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് ഗജേന്ദ്ര സിംഗ് എന്നിവരുടെ ബെഞ്ച് ശരിവച്ചു. ഭാര്യ മറ്റൊരാളുമായി അശ്ലീല സംഭാഷണത്തില്‍ ഏർപ്പെടുന്നത് ഒരു ഭർത്താവിനും സഹിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എതിർപ്പ് അവഗണിച്ച് അതേ പ്രവൃത്തി പങ്കാളി തുടരുകയാണെങ്കില്‍ അത് മാനസികമായ ക്രൂരതയായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.2018ലായിരുന്നു ഇവർ വിവാഹിതരായത്. ഭാര്യ അവളുടെ പഴയ ആണ്‍സുഹൃത്തുക്കളുമായി വിവാഹശേഷം പതിവായി സംസാരിക്കുന്നുണ്ടെന്നും ഇവർ തമ്മിലുള്ള വാട്സ്‌ആപ്പ് സന്ദേശം അശ്ലീലം നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ താൻ അത്തരം അശ്ലീല സംഭാഷണങ്ങള്‍ നടത്തിയിട്ടില്ലെന്നും ഭർത്താവ് തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് അയാള്‍ തന്നെ മെസേജുകള്‍ അയച്ചതാണെന്നും ഭാര്യ വാദിച്ചു. തനിക്കെതിരെ തെളിവുകള്‍ ചമയ്‌ക്കാൻ വേണ്ടിയാണ് ഭർത്താവ് ഇതുചെയ്തത്. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുകയായിരുന്നു ഭർത്താവ്. 25 ലക്ഷം രൂപ സ്ത്രീധനം വേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായും യുവതി എതിർവാദം ഉയർത്തി.
എന്നാല്‍ ഭർത്താവിന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു കോടതി. യുവതി ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കാറുണ്ടെന്ന് അവരുടെ പിതാവ് മൊഴി നല്‍കുകയും ചെയ്തതോടെ കുടുംബകോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിവാഹമോചനം നല്‍കുകയും ചെയ്തു.