ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി ഗ്രാമത്തിലാണ് സംഭവം. വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതോടെ ഗ്രാമവാസികൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗ്രാമത്തിലേക്കു കുടിവെള്ളം എത്തിക്കുന്ന പൈപ്പിൽ മാലിന്യം കലർന്നതാണ് അപകടത്തിനു കാരണമെന്നാണ് വിവരം. ആശുപത്രിയിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു
കിടപ്പുരോഗിയായ ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ചു കൊന്നു; ഭാര്യയും കാമുകനും പിടിയില്‍
കിടപ്പുരോഗിയായ ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും പിടിയില്‍.നാഗ്‌പുര്‍ സ്വദേശിയായ ചന്ദ്രസെന്‍(38) ആണു മരിച്ചത്. ഇയാളുടെ ഭാര്യ ദിഷ രാംടെകെ(30), കാമുകള്‍ ആസിഫ് ഇസ്ലാം അന്‍സാരി എന്നിവരാണു പിടിയിലായത്.ചന്ദ്രസെന്നിനെ തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം സ്വാഭാവിക മരണമായി വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍, പോസ്‌റ്റ്മോര്‍ട്ടത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്.
ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.ദിഷയും ചന്ദ്രസെന്നും 13 വര്‍ഷം മുമ്ബാണു വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളും ആറു വയസുള്ള മകനുമുണ്ട്. രണ്ടു വര്‍ഷം മുമ്ബുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചന്ദ്രസെന്‍ കിടപ്പിലായി. തുടര്‍ന്നു ഭാര്യയുടെ പെരുമാറ്റത്തില്‍ ചന്ദ്രസെന്നിനു സംശയമുണ്ടായതോടെ ഇവരുടെ ബന്ധം വഷളായതായി പോലീസ് പറഞ്ഞു. രണ്ടു മാസം മുമ്ബാണ് മെക്കാനിക്കായ ആസിഫ് ഇസ്ലാം അന്‍സാരി എന്ന രാജാബാബു ടയര്‍വാലയുമായി ദിഷ പരിചയപ്പെട്ടത്. ഈ ബന്ധം പ്രണയമായി വളര്‍ന്നതോടെ വിവരം ചന്ദ്രസെന്‍ അറിഞ്ഞു.
ഇതോടെയാണ് ഇരുവരും ചേര്‍ന്ന് ചന്ദ്രസെന്നിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് ചന്ദ്രസെന്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ കൊലപാതകം നടത്താനായി ആസിഫിനെ ദിഷ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തലയിണ മുഖത്ത് അമര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.സ്വഭാവിക മരണമാണെന്നായിരുന്നു ഭാര്യ ദിഷയുടെ വിശദീകരണം. എന്നാല്‍, പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ പോലീസ് ദിഷയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.