ബെംഗളൂരു: കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. അമ്മയെയും രണ്ട് മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. വീട്ടില്‍ വളര്‍ത്തിയ പച്ചക്കറിയില്‍ തളിച്ച കീടനാശിനിയാണ് മൂവരുടേയും വീജനെടുത്തത്.സിരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്.
രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്.രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കള്‍ രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും അമരക്കയും റൊട്ടിയും ചോറും കഴിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വയറുവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് ബിയര്‍ മഗ്ഗുമായി; അഭിഭാഷകനെതിരെയുള്ള കേസ് അവസാനിപ്പിച്ച് കോടതി
ബിയർ മഗ്ഗുമായി വീഡിയോ കോണ്‍ഫറൻസില്‍ പങ്കെടുത്ത അഭിഭാഷകനെതിരെയുള്ള സുവോമോട്ടോ കേസ് അവസാനിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി.മുതിർന്ന അഭിഭാഷകനായ ഭാസ്കർ തന്നയ്ക്കെതിരെയുള്ള കേസാണ് അവസാനിപ്പിച്ചത്.ജസ്റ്റിസ് എ.എസ്. സുപേഹിയ, ജസ്റ്റിസ് ആർ.ടി. വച്ഛാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അഭിഭാഷകന്‍റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചാതായും കേസ് അവസാനിപ്പിച്ചതായും വ്യക്തമാക്കിയത്. അഭിഭാഷകന്‍റെ ഭാഗത്തുനിന്നുണ്ടായത് അബദ്ധമാണെന്നും അദ്ദേഹം ഉദ്ദേശപൂർവം കോടതിയുടെ മഹത്വം കുറയ്ക്കാൻ ശ്രമിച്ചതല്ലെന്നും കോടതി കണ്ടെത്തി.
2025 ജൂണ്‍ 26-ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിനു മുമ്ബാകെ നടന്ന വീഡിയോ കോണ്‍ഫറൻസിങ്ങിനിടെയാണ് ഭാസ്കര്‍ തന്ന ബിയർ കുടിച്ചത്. അഭിഭാഷകന്‍ ബിയര്‍ കുടിക്കുന്നതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിക്കുകയും ചെയ്തിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന്, ജൂലൈ 1-ന് കോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കുകയായിരുന്നു.എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധവശാല്‍ സംഭവിച്ചതാണ് ഇത്തരം ഒരു സംഭവം.
എന്നും 52 വര്‍ഷത്തെ പ്രാക്ടീസുള്ള ഞാന്‍ ഇത്തരം ഒരു കാര്യം അറിഞ്ഞുകൊണ്ട് ചെയ്യില്ല. ഇതുപോലുള്ള പിഴവുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുന്നു എന്നും ഭാസ്കര്‍ തന്ന കോടതിയെ ബോധ്യപ്പെടുത്തി.”ഞാൻ ഉദ്ദേശപൂർവം ചെയ്തതല്ല, ഞാൻ നിരുപാധികമായി മാപ്പ് അപേക്ഷിക്കുന്നു. ഇത് 15 സെക്കൻഡ് മാത്രം നീണ്ടുനിന്ന ഒരു സാങ്കേതിക പിഴവായിരുന്നു,” എന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. 52 വർഷത്തെ പ്രാക്ടീസും 1995 മുതല്‍ മുതിർന്ന അഭിഭാഷകന്റെ പദവിയും ഉള്ള തന്ന, കോടതിയുടെ മഹത്വവും മാന്യതയും ഉയർത്തിപ്പിടിക്കുന്നുവെന്നും, ഇത്തരമൊരു പിഴവ് ഭാവിയില്‍ ആവർത്തിക്കില്ലെന്നും ഉറപ്പ് നല്‍കി.