Home Uncategorized മാണ്ഡ്യയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

മാണ്ഡ്യയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

by admin

മാണ്ഡ‍്യയില്‍ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. മാണ്ഡ്യ ഹാലഹള്ളി സ്വദേശികളായ കാറുടമ ഫയാസ്, അസ്‍ലം പാഷ, പീർ ഖാൻ എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച തിബ്ബനഹള്ളിയിലാണ് സംഭവം. അമിത വേഗത്തിലായിരുന്ന കാർ വിസി കനാല്‍ വഴി കടന്നു പോകവെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ 100 അടിയിലേറെ താഴ്ചയുള്ള കനാലിലേക്ക് വീഴുകയായിരുന്നു. കാർ കനാലിലേക്ക് വീണപ്പോള്‍ കാറിലുണ്ടായിരുന്ന നാലുപേരില്‍ നയാസ് എന്നയാളെ നാട്ടുകാരില്‍ ചിലർ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അഗ്നി രക്ഷാസേന എത്തി കാർ കനാലില്‍നിന്ന് പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി മാണ്ഡ്യയിലെ ആശുപത്രിയിലേക്ക് മാറ്റി.

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, വിവാഹാഭ്യര്‍ത്ഥന നടത്തുമ്ബോള്‍ ഇങ്ങനെ ചെയ്യരുത്, വൈറലായി യുവതിയുടെ അനുഭവം

കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുമ്ബോള്‍ അത് അങ്ങേയറ്റം റൊമാന്റിക് ആയിരിക്കണം എന്ന് ഏതൊരു കാമുകനും ആഗ്രഹിക്കും.എന്നാല്‍, ഈ യുവാവിന് സംഭവിച്ചത് ശത്രുക്കള്‍ക്ക് പോലും സംഭവിക്കരുതേ എന്ന് നമ്മള്‍ ആഗ്രഹിച്ച്‌ പോകും. ചൈനയില്‍ നിന്നുള്ളൊരു യുവാവിന് സംഭവിച്ച അബദ്ധമാണ് അവിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. കാമുകിക്ക് നല്‍കാനുള്ള മോതിരം വയ്ക്കുന്നതിനായി യുവാവ് ഒരു കേക്ക് പോലും ബേക്ക് ചെയ്തെടുത്തു. എന്നാല്‍, കേക്കിനൊപ്പം അവള്‍‌ ആ മോതിരം വരെ കടിച്ചുതിന്നുന്ന കാഴ്ചയാണത്രെ അയാള്‍ക്ക് കാണേണ്ടി വന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ നിന്നുള്ള ലിയു എന്ന യുവതിയാണ് സംഭവത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

എല്ലാ പുരുഷന്മാരുടെയും ശ്രദ്ധയ്ക്ക്, ഒരിക്കലും പ്രൊപ്പോസല്‍ റിംഗ് ഭക്ഷണത്തില്‍ ഒളിപ്പിച്ച്‌ വയ്ക്കരുത് എന്ന കാപ്ഷനോടെയാണ് അവള്‍ സംഭവത്തെ കുറിച്ച്‌ റെഡ് നോട്ടില്‍ പോസ്റ്റിട്ടത്. ലിയു ജോലി കഴിഞ്ഞു വിശന്നു വലഞ്ഞാണത്രെ അന്ന് വീട്ടിലെത്തിയത്. ആ സമയത്ത് അവളുടെ പങ്കാളി അവള്‍ക്കായി ഒരു കേക്ക് തയ്യാറാക്കിയിരുന്നു. എന്നാല്‍, കേക്കെടുത്ത് കഴിച്ചതോടെ എന്തോ ഒരു കട്ടിയുള്ള വസ്തു അവളുടെ വായില്‍ കുടുങ്ങി. അത് കടിച്ച്‌ അവള്‍ പുറത്തേക്ക് തുപ്പുകയും ചെയ്തു. പിന്നീടാണ്, വില്‍ യു മാരി മീ എന്ന് ചോദിക്കാനായി കാമുകൻ ഒളിപ്പിച്ചു വച്ച സ്വർണമോതിരം ആണ് അതെന്ന് മനസിലാവുന്നത്. അപ്പോഴേക്കും മോതിരം രണ്ട് കഷ്ണമായിരുന്നു.

കാമുകൻ അവളോട് കാര്യം വിശദീകരിച്ചെങ്കിലും ആദ്യം അവള്‍ വിശ്വസിച്ചില്ല. എന്നാല്‍, പിന്നീട് കാമുകൻ അവളോട് ഇനി താനെന്താണ് ചെയ്യേണ്ടത് മുട്ടിലിരുന്ന് വീണ്ടും എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കണോ എന്നന്വേഷിക്കുകയായിരുന്നു. എന്തായാലും, മോതിരം രണ്ട് കഷ്ണമായതുകൊണ്ട് ഇരുവരും വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചില്ല. ലിയുവും കാമുകനും പിന്നീട് വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും രസകരമായ ഓർമ്മ എന്നാണ് ഇരുവരും ഈ സംഭവത്തെ കുറിച്ച്‌ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group