കേരള -കർണാടക അതിർത്തിയിലെ തലപ്പാടി ടോള്‍ ബൂത്തില്‍ തിങ്കളാഴ്ച രാത്രി കാർ യാത്രക്കാർ ജീവനക്കാരെ ആക്രമിച്ചതായി പരാതി.മനു, സുധമ്മ, അജ്മാൻ എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടർന്ന് ഉള്ളാള്‍ പൊലീസ് മൂന്നുപേർക്കെതിരെ കേസെടുത്തു. ഉള്ളാള്‍ സ്വദേശികളായ സുല്ഫാൻ, നിഫാൻ, ഫയാസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സുല്‍ഫാനെ അറസ്റ്റ് ചെയ്തു. ടോള്‍ ബൂത്തില്‍ ചുങ്കം നല്‍കാതെ കേരള ഭാഗത്തേക്ക് ഓടിച്ചുപോയ കാറിന് ജീവനക്കാർ കൈകാണിച്ചതില് ക്ഷുഭിതരായാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം; സഹപാഠികളുടെ മര്‍ദ്ദനമെന്ന് മാതാപിതാക്കള്‍
സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ആറാം ക്ലാസ് വിദ്യാർഥിയെ. വസന്ത് വിഹാറിലെ കുടുംപൂർ പഹാരി സ്വദേശിയായ പ്രിൻസിനെയാണ് മരിച്ച നിലയില്‍ കണ്ടത്.ഡല്‍ഹി വസന്ത് വിഹാറിലെ സ്കൂളിലാണ് 12 വയസ്സുകാരന്റെ മരണം സംഭവിച്ചത്. അപസ്മാരം മരണകാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മകന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.
വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 10.15 ന് പ്രിൻസ് മരിച്ചതായി വിവരം പെലീസിന് ലഭിക്കുന്നത്. പ്രിൻസ് മരിച്ചത് സഹപാഠികളുടെ മർദ്ദനമേറ്റാണെനന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മാതാപിതാക്കള്‍ പറയുന്നു. ദൂരൂഹത മാറ്റാൻ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.സ്കൂള്‍ വിദ്യാർത്ഥികളെയും അധ്യാപകരെയും ചോദ്യം ചെയ്തു വരികയാണെന്നും അതിനനുസരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.വസന്ത് വിഹാറില്‍ ശുചീകരണ തൊഴിലാളിയായ സാഗറിന്റെ മകനാണ് പ്രിൻസ്. മകന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സ്കൂളിലേക്ക് വിടുമ്ബോള്‍ പൂർണ്ണ ആരോഗ്യവാനായിരുന്നുമെന്നാണ് സാഗർ പറയുന്നത്.