ബാംഗ്ലൂരിലെ കലാസിപാളയ ബസ് സ്റ്റോപ്പില്‍ പൊതു ശൗചാലയത്തിന് പുറത്ത് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 23 ന് പൊതു ശൗചാലയത്തിന് പുറത്ത് നിന്ന് 22 ലൈവ് REX 90 ജെലാറ്റിൻ ജെല്‍ കാപ്സ്യൂളുകളും 30 ലൈവ് ഇലക്‌ട്രിക് ഡിറ്റണേറ്ററുകളും പോലീസ് കണ്ടെടുത്തിരുന്നു.ഇതേ തുടർന്ന് കേസെടുത്ത പോലീസ് അഞ്ച് ടീമുകള്‍ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ശേഷം ലഭിച്ച സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് 3 പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം അന്വേഷണം തുടരുകയാണെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഭദ്ര നദിയില്‍ മുങ്ങി മകൻ മരിച്ചു; മൃതദേഹം കണ്ടെത്തുംമുമ്ബ് മാതാവ് തടാകത്തില്‍ ചാടി ജീവനൊടുക്കി
കർണാടകയില്‍ മകന്റെ വേർപാടില്‍ മാതാവ് മനംനൊന്ത് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി ഭദ്ര നദിയിലേക്ക് പിക്കപ്പ് വാഹനം മറിഞ്ഞ് മകൻ ഷാമന്ത് (23) മരിച്ചിരുന്നു.തുടർന്ന് മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മകൻ മരിച്ചതില്‍ മനംനൊന്ത് മാതാവ് മൃതദേഹം കണ്ടെത്തുന്നതിന് മുമ്ബ് തടാകത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. സി. രവികലയാണ് (48) മരിച്ചത്. ചിക്കമഗളൂരു ജില്ലയില്‍ കലാസ താലൂക്കിലെ കൊളമഗെ ഗ്രാമത്തിലാണ് സംഭവം.ഷാമന്തായിരുന്നു പിക് അപ് വാൻ ഓടിച്ചിരുന്നത്. തൊഴിലാളികളെ കാപ്പിത്തോട്ടത്തിലേക്ക് കൊണ്ടുപോകുന്ന ജോലിയായിരുന്നു ഷാമന്തിന്റേത്.
ജോലിക്ക് കലാസയിലേക്ക് പോയി ഗ്രാമത്തിലേക്ക് മടങ്ങുമ്ബോഴാണ് അപകടം നടന്നത്. തുടർച്ചയായ മഴ ഭദ്ര നദിയില്‍നിന്ന് വാഹനം ഉയർത്താനുള്ള പ്രവർത്തനത്തെയും തടസ്സപ്പെടുത്തി.ഭദ്ര നദിക്കരയിലേക്ക് എത്തിയ ഷാമന്തിന്റെ അമ്മ മകനെ ഓർത്ത് കണ്ണീരോടെ ഇരിക്കുകയായിരുന്നു. മകന്റെ മൃതദേഹം കണ്ടെത്തുന്നതിനുമുമ്ബ് വ്യാഴാഴ്ച രാത്രി 10.30 ഓടെ വീടിനടുത്തുള്ള തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതുസംബന്ധിച്ച് കലാസ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. മകൻ ഷാമന്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.