Home പ്രധാന വാർത്തകൾ മനുഷ്യ ജീവനും നിലനില്‍പ്പിനും ഭീഷണി;കര്‍ണാടക ശരാവതി ജലവൈദ്യുത പദ്ധതിക്ക് പൂട്ടിട്ട് കേന്ദ്രം

മനുഷ്യ ജീവനും നിലനില്‍പ്പിനും ഭീഷണി;കര്‍ണാടക ശരാവതി ജലവൈദ്യുത പദ്ധതിക്ക് പൂട്ടിട്ട് കേന്ദ്രം

by admin

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ ഏകദേശം 54 ഹെക്‌ടർ വനഭൂമി ഉപയോഗപ്പെടുത്തിയുള്ള കര്‍ണാടകയുടെ ശരാവതി ജലവൈദ്യുത പദ്ധതി നിര്‍ത്തിവച്ചു. കർണാടകയിലെ ശരാവതി പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിക്കായി ഉപയോഗിക്കാനുള്ള നിര്‍ദേശമാണ് കേന്ദ്രം നിര്‍ത്തിവച്ചത്. ഏകദേശം 2,000 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയായിരുന്നു ഇത്

പരിസ്ഥിതി മന്ത്രാലയം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകളും വനനിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് തീരുമാനം. നിർദിഷ്‌ട പദ്ധതി പ്രദേശം ശരാവതി വാലി ലയൺ-ടെയിൽഡ് മക്കാക്ക് സങ്കേതത്തിനുള്ളിലാണ്. ഒക്ടോബർ 27 ന് നടന്ന കമ്മിറ്റിയുടെ 11-ാമത് യോഗത്തിൻ്റെ മിനിറ്റ്സ് അനുസരിച്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.15,000-ത്തിലധികം മരങ്ങൾ വെട്ടിമാറ്റുന്നതാണ് പദ്ധതിയാണിതെന്ന് കമ്മിറ്റി പ്രസ്‌താവച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 34 ആഗോള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഉള്‍പ്പെടുന്നവയാണിത്. 0.5 ഉം 0.2 ഉം കനോപ്പി സാന്ദ്രതയുള്ള “ഇക്കോ-ക്ലാസ് 1 ഉം ഇക്കോ-ക്ലാസ് 3 ഉം” എന്ന വിഭാഗത്തിൽപ്പെടുന്ന വനപ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് പ്രസ്‌താവനയില്‍ വ്യക്തമാക്കി.വളരെ ദുർബലവും സങ്കീർണവുമായ ആവാസവ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നു. ഉഷ്‌ണമേഖല വനങ്ങള്‍, നിത്യഹരിത വനങ്ങള്‍, അർദ്ധ നിത്യഹരിത, ഷോല പുൽമേടുകൾ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ഇവ നശിക്കപ്പെട്ടാല്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നു.പദ്ധതി സ്ഥലത്ത് അപൂർവവും തദ്ദേശീയവുമായ ജീവജാലങ്ങളും ഉൾപ്പെടുന്നുവെന്ന് മിനിട്ട്സി ൽ പറയുന്നു. സിംഹവാലൻ കുരങ്ങുകൾ, കടുവ, പുള്ളിപ്പുലി, സ്ലോത്ത് ബിയർ, കാട്ടുനായ്ക്കൾ, രാജവെമ്പാല, മലബാർ ഭീമൻ അണ്ണാൻ തുടങ്ങിയവയാണ് പ്രധാനികള്‍ .ശരാവതി താഴ്‌വര സങ്കേതത്തിൽ 730 സിംഹവാലൻ കുരങ്ങുകളെ രേഖപ്പെടുത്തിയ വന്യജീവി സെൻസസിനെ മിനിട്ട്സില്‍ പരമാര്‍ശിച്ചു. “മേലാപ്പിൻ്റെയും ആവാസവ്യവസ്ഥയുടെയും നഷ്‌ടം ഈ വിഘടനം തീവ്രമാക്കുമെന്നും ഇത് ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് ഗുരുതരമായ അപകടമുണ്ടാക്കുമെന്നും” മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.പദ്ധതിയുടെ വക്‌താവ് നഷ്‌ടപരിഹാരം നല്‍കുന്ന സ്ഥലം സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നും വ്യക്തമാക്കി. അതേസമയം “ആർദ്ര നിത്യഹരിത വനങ്ങൾ സങ്കീർണമായ ആവാസവ്യവസ്ഥകളാണെന്നും അവ ആവർത്തിക്കാൻ വളരെ പ്രയാസമാണെന്നും” പാനൽ രേഖപ്പെടുത്തി.പദ്ധതിയിൽ രണ്ട് ജലസംഭരണികൾ, 3.2 കിലോമീറ്റർ വരെ നീളമുള്ള തുരങ്കങ്ങൾ, 500 മീറ്റർ വരെ ആഴത്തിൽ കുഴിക്കൽ, ഭൂഗർഭ ജോലികൾക്കായി ഡ്രില്ലിംഗ്, സ്ഫോടനം എന്നിവ ഉൾപ്പെടുന്നുവെന്ന് ഡിസൈന്‍ പരിശോധിച്ചതിന് ശേഷം കമ്മിറ്റി പറഞ്ഞു. ഈ പ്രദേശം സീസ്‌മിക് സോൺ 3-ൽ വരുന്നതാണ്. അതിനാല്‍ ചരിവില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതും സ്‌ഫോടനവും കനത്ത മൺസൂൺ മഴയും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാകുമെന്നും അതിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group