കണ്ണൂർ: തൊപ്പി എന്ന പേരിൽ അറിയിപ്പെടുന്ന യൂട്യൂബർ നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിൽ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസ് നിഹാദിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലും നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തു വെച്ചാണ് അന്ന് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസും നിഹാദിനെതിരെ കേസ് എടുത്തിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചുള്ള പൊലീസിന്റെ അറസ്റ്റ് ചെയ്യൽ അന്ന് ചർച്ചയായിരുന്നു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആദ്യത്തെ കേസിന് ആസ്പദമായ സംഭവം നടന്നത്. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന് നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.
ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. യൂട്യൂബർ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തിൽ ആശങ്കയെന്ന് മന്ത്രി ആർ ബിന്ദു അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മുൻകാലങ്ങളിലെ പോലെയല്ല, കുട്ടികൾക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്. തൊപ്പി എന്ന പേരിലൊരുത്തൻ വളാഞ്ചേരിയിൽ വന്നപ്പോൾ കുഞ്ഞുങ്ങൾ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങൾ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോൾ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് ശിക്ഷ, ജീവനൊടുക്കി 10 ക്ലാസുകാരി
ധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു. ജീവനൊടുക്കി പത്താം ക്ലാസുകാരി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഉഷാകുമാരി എന്ന 16കാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് പ്രാര്‍ത്ഥനാ സമയത്ത് അധ്യാപിക ശിക്ഷിക്കുകയും പ്രിന്‍സിപ്പല്‍ വഴക്ക് പറയുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിനി അറ്റകൈ സ്വീകരിച്ചത്.
സെന്റ് സേവ്യേഴ്സ് സ്കൂളിലെ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ഉഷാകുമാരി വീട്ടിലെ ഫാനില്‍ തൂങ്ങിയാണ് മരിച്ചത്. തെതുല്‍മാരി പൊലീസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും പെണ്‍കുട്ടിയുടെ യൂണിഫോമില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്കൂളിലെ അധ്യാപികയും പ്രിന്‍സിപ്പാലുമാണ് തന്നെ അപമാനിച്ചതെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയും സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടിയെ ശിക്ഷിച്ച അധ്യാപികയേയും പ്രിന്‍സിപ്പാളിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ അച്ചടക്കം പഠിപ്പിക്കാന്‍ കുട്ടികളുടെ മുടി മുറിച്ച സ്വകാര്യ സ്കൂള്‍ അധ്യാപികയെ പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. സിബിഎസ്ഇ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന നോയിഡയിലെ ശാന്തി ഇന്റര്‍നാഷണല്‍ സ്കൂളിലായിരുന്നു സംഭവം. വിദ്യാലയത്തിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അധ്യാപിക സുഷമയ്ക്കാണ് വിവാദങ്ങള്‍ക്കും രക്ഷിതാക്കളുടെ പ്രതിഷേധത്തിനും ഒടുവില്‍ ജോലി നഷ്ടമായത്.