Home പ്രധാന വാർത്തകൾ അതും വരുന്നു, പിങ്ക് ലൈനില്‍ അത്യുഗ്രന്‍ ട്വിസ്റ്റ്, പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോര്‍ ബെംഗളൂരു നമ്മ മെട്രോയില്‍ ഇതാദ്യം

അതും വരുന്നു, പിങ്ക് ലൈനില്‍ അത്യുഗ്രന്‍ ട്വിസ്റ്റ്, പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോര്‍ ബെംഗളൂരു നമ്മ മെട്രോയില്‍ ഇതാദ്യം

by admin

ബെംഗളൂരു: 21.26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നമ്മ മെട്രോയുടെ കലേന അഗ്രഹാര-നാഗവാര പിങ്ക് ലൈന്‍ നിര്‍ണായക ഘട്ടത്തിലേക്ക്.അതിനൂതന നവീകരണത്തിന് ഈ ഇടനാഴി വേദിയാകുമെന്നതിന്റെ നിര്‍ണായക സൂചനകളാണ് പുറത്തുവരുന്നത്. ഈ പാതയില്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL) പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോറുകള്‍ അവതരിപ്പിക്കുന്നുവെന്നതാണ് സുപ്രധാന മാറ്റം.ഇതാദ്യമായാണ് ബെംഗളൂരു നമ്മ മെട്രോയുടെ സ്‌റ്റേഷനുകളില്‍ ഈ സംവിധാനം അവതരിപ്പിക്കപ്പെടുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ നിരവധി മെട്രോ സ്റ്റേഷനുകളില്‍ ഈ സംവിധാനം നിലവിലുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ 83 മെട്രോ സ്റ്റേഷനുകളില്‍ ഒന്നില്‍ പോലും പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോറുകള്‍ ഉണ്ടായിരുന്നില്ല. പിങ്ക് ലൈനില്‍ ഇത് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി എംജി റോഡ് സ്റ്റേഷനില്‍ സ്ഥാപിച്ച്‌ കഴിഞ്ഞു.

നമ്മ മെട്രോ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിലെ ഉപകരാറുകാരായ പാനസോണിക് ആണ് ഇത് ചൈനയില്‍ നിന്ന്, എത്തിച്ചിരിക്കുന്നത്. ‘പരീക്ഷണമെന്ന നിലയിലാണ് ഇവിടെ ഞങ്ങള്‍ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോര്‍ സ്ഥാപിച്ചത്. പരിശോധനയ്ക്കും തുടര്‍ന്നുള്ള അംഗീകാരത്തിനും ശേഷം, 12 ഭൂഗര്‍ഭ സ്റ്റേഷനുകളിലും PSD സ്ഥാപിക്കാന്‍ തുടങ്ങും. ഈ പ്രക്രിയയ്ക്ക് ആറ് മാസത്തോളം എടുക്കും’ – ഒരു BMRCL ഉദ്യോഗസ്ഥന്‍ അറിയിച്ചു.ഓരോ PSD-ക്കും ഏകദേശം 2.15 മീറ്റര്‍ ഉയരമുണ്ടാകും. ഇത് ആറ് കോച്ചുള്ള ട്രെയിനുകള്‍ക്കായുള്ള പ്ലാറ്റ്‌ഫോമിന്റെ 128 മീറ്റര്‍ നീളത്തില്‍ സ്ഥാപിക്കും. ഒരു സ്റ്റേഷന് ഏകദേശം 9 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്. 2024 ജൂണില്‍, ഫ്രഞ്ച് കമ്ബനിയായ ആല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട്, പിങ്ക്, ബ്ലൂ ലൈനുകള്‍ക്കായി പൂര്‍ണമായും ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (CBTC) സിഗ്‌നലിങ് സംവിധാനം ഒരുക്കാന്‍ കരാര്‍ നേടിയിരുന്നു.ഇവര്‍ക്ക് പാനസോണിക്കുമായാണ് ഉപകരാര്‍ ഉള്ളത്. 96.2 ദശലക്ഷം യൂറോയുടേതാണ് ആകെ കരാര്‍. ഇതില്‍ 80.39 കിലോമീറ്റര്‍ ദൂരം ഉള്‍പ്പെടുന്നു. പിങ്ക് ലൈന്‍, ബ്ലൂ ലൈന്‍, പര്‍പ്പിള്‍ ലൈന്‍ സ്റ്റേഷനുകള്‍ വരുന്നതോടെയാണ് ഇത്രയും ദൂരപരിധി വരുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയാണ് (JICA) ഈ പദ്ധതിക്ക് ധനസഹായം നല്‍കുന്നത്.അതേസമയം, പിങ്ക് ലൈനിലെ സിസ്റ്റം ജോലികള്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്, മെക്കാനിക്കല്‍ ഇന്‍സ്റ്റാളേഷനുള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കാന്‍ ആറ് മാസമെങ്കിലും എടുക്കുമെന്നാണ് BMRCL നല്‍കുന്ന സൂചന. കാരണം ഓരോ സിസ്റ്റവും ഇന്‍സ്റ്റാള്‍ ചെയ്യാനും പരീക്ഷിക്കാനും സംയോജിപ്പിക്കാനും സമയമെടുക്കും.പിങ്ക് ലൈന്‍ രണ്ട് ഘട്ടങ്ങളായി തുറക്കാനാണ് BMRCLന്റെ പദ്ധതി. 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കലേന അഗ്രഹാര – താവരെക്കരെ ഭാഗം 2026 മെയ് മാസത്തിലും ഡയറി സര്‍ക്കിള്‍-നാഗവാര ഭാഗം (13.76 കിലോമീറ്റര്‍) അടുത്ത വര്‍ഷം ഡിസംബറിലും തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group