Home പ്രധാന വാർത്തകൾ ദിവസം 3,500 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ബെംഗളൂരുവിനെ രക്ഷിക്കാൻ ഇതേ വഴിയുള്ളൂ; 17 കി.മീറ്റര്‍ തുരങ്കപാത അനിവാര്യമെന്ന് ഐഇഐ

ദിവസം 3,500 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ബെംഗളൂരുവിനെ രക്ഷിക്കാൻ ഇതേ വഴിയുള്ളൂ; 17 കി.മീറ്റര്‍ തുരങ്കപാത അനിവാര്യമെന്ന് ഐഇഐ

by admin

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ കോണുകളിലേക്ക് നമ്മ മെട്രോ വ്യാപിപ്പിക്കുന്നതിനൊപ്പം തുരങ്കപാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംസ്ഥാന സർക്കാരിൻ്റെ സജീവ പരിഗണനയിലാണ്.തുരങ്കപാതകള്‍, നഗരത്തിലേക്കുള്ള റോഡുകള്‍, റോഡുകളുടെ നവീകരണം എന്നിവ പുരോഗമിക്കുമ്ബോള്‍ തന്നെ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുള്ള തുരങ്കപ്പാതയുമായി മുന്നോട്ട് പോകുകയാണ്.കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നോട്ടിവച്ച 17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപ്പാത ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന വിലയിരുത്തലാണുള്ളത്. എതിർപ്പുകള്‍ ശക്തമാണെങ്കിലും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെ 17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപ്പാത അനിവാര്യമാണെന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യ (ഐഇഐ) വ്യക്തമാക്കി.ഡികെ ശിവകുമാറിന് സമർപ്പിച്ച റിപ്പോർട്ടില്‍ നിർദിഷ്ട പദ്ധതിയുടെ സാങ്കേതികവും സാമ്ബത്തികവുമായ സാധുതയെക്കുറിച്ച്‌ ഐഇഐ സെക്രട്ടറി എം ലക്ഷ്മണ വിശദീകരിച്ചു.

പ്രതിദിനം ഏകദേശം 3,500 വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതും അതിവേഗം വളരുന്ന നഗരവുമാണ് ബെംഗളൂരു. അതിനാല്‍ തന്നെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീർ, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം തുരങ്കപ്പാതകള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ തുരങ്കപ്പാതയിലൂടെ വാഹനങ്ങള്‍ക്ക് ദേശീയ പാതകളില്‍ നിന്ന് നേരിട്ട് പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. ഇത് നിലവിലുള്ള റോഡുകളിലെ ഗതാഗതവുമായി കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ബംഗളൂരുവില്‍ നിർദ്ദിഷ്ട തുരങ്കപ്പാതയുടെ നിർമാണത്തിന് ഒരു കിലോമീറ്ററിന് ഏകദേശം 446 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് പൊതു – സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്നതിനാല്‍ സർക്കാരിന്റെ നിക്ഷേപം വളരെ കുറവായിരിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബംഗളൂരുവെന്ന് ലക്ഷ്മണ പറഞ്ഞു. തുരങ്കപ്പാതകള്‍ക്കോ ബഹുനില ഫ്ലൈ ഓവറുകള്‍ക്കോ മാത്രമേ ഗതാഗതക്കുരുക്ക് കാര്യമായി പരിഹരിക്കാൻ കഴിയൂ എന്ന് സർക്കാർ എടുത്ത തീരുമാനം സാങ്കേതികമായി ശരിയാണെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, നിർദിഷ്ട തുരങ്കപാത പദ്ധതിയില്‍ ആശങ്ക ഉയരുന്നുണ്ട്. ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നിർദ്ദിഷ്ട 17 കിലോമീറ്റർ തുരങ്കപ്പാത അനിവാര്യമാണെന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ നിലപാട് ഡികെ ശിവകുമാറിന് ആശ്വാസമാണ് പകരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group