Home Featured തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയക്രമം നാളെ മുതല്‍ മാറുന്നു; മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയക്രമം നാളെ മുതല്‍ മാറുന്നു; മാറ്റങ്ങള്‍ ഇങ്ങനെ

by admin

കൊച്ചി: തിരുവനന്തപുരം-മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയംക്രമത്തിലെ മാറ്റം നാളെ മുതല്‍. വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ട്രെയിന്‍ എറണാകുളം എത്തുന്നതു വരെയുള്ള സമയത്തില്‍ മാറ്റമില്ല.

എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയമാണ് മാറുന്നത്. മേയ് 13 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

മാറ്റം ഇങ്ങനെ: എറണാകുളം ജംഗ്ഷനില്‍ നിലവില്‍ വൈകിട്ട് 6.35ന് എത്തുന്ന ട്രെയിന്‍ പുതിയ ക്രമീകരണപ്രകാരം 6.42നാണ് എത്തുക. ശേഷം 6.45ന് സ്‌റ്റേഷനില്‍ നിന്ന് യാത്ര പുനരാരംഭിക്കും. തൃശൂര്‍ ജംഗ്ഷനില്‍ 7.56ന് എത്തി 7.58ന് പുറപ്പെടും. ഷൊര്‍ണൂര്‍ 8.30, തിരൂര്‍9.02, കോഴിക്കോട് 9.32, കണ്ണൂര്‍10.36, കാസര്‍കോട്11.46 എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുക.

വന്ദേഭാരതിന്റെ സമയക്രമത്തിലെ മാറ്റം ഷൊര്‍ണൂര്‍ ജംഗ്ഷന്‍-തൃശൂര്‍ പാസഞ്ചര്‍ സ്‌പെഷ്യലിന്റെ സമയത്തിലും (06497) വന്നിട്ടുണ്ട്. നിലവില്‍ ഷൊര്‍ണൂരില്‍ ഉച്ചയ്‌ക്ക് 12ന് എത്തുന്ന ട്രെയിന്‍ പുതുക്കിയ സമയപ്രകാരം 12.05നാണ് എത്തുക.

You may also like

error: Content is protected !!
Join Our WhatsApp Group