തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പേട്ട റെയില്‍വേ സ്റ്റേഷനിരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്.ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് കാണാതായത്. മകളെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോയെന്ന് ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടിയും ഉറങ്ങാന്‍ കിടന്നത്. പിന്നീട് ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പറയുന്നു.ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്തു വന്നിരുന്നുവെന്നും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഒരാളേ ഈ സ്‌കൂട്ടറിലുണ്ടായിരുന്നുള്ളു എന്നും മൊഴിയുണ്ട്. പരാതിയില്‍ കേസെടുത്ത പോലീസ് നഗരത്തില്‍ മുഴുവന്‍ പരിശോധന നടത്തുകയാണ്.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
വിമാനം ഇറങ്ങി അരമണിക്കൂറിനകം ബാഗേജ് ലഭ്യമാക്കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: വിമാനം ഇറങ്ങി 30 മിനിറ്റിനകം യാത്രക്കാർക്ക് അവരുടെ ബാഗേജുകള്‍ ലഭിച്ചെന്ന് വിമാനക്കമ്ബനികള്‍ ഉറപ്പാക്കണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (ബി.എ.സി.എസ്).
ബാഗേജ് വൈകുന്നെന്ന പരാതിയെ തുടർന്ന് ഏഴ് എയർലൈനുകള്‍ക്കാണ് ഇതുസംബന്ധിച്ച നിർദേശം നല്‍കിയത്. ഫെബ്രുവരി 26നകം ആവശ്യമായ ക്രമീകരണങ്ങളൊരുക്കണമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ് കണക്‌ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്ബനികള്‍ക്ക് നല്‍കിയ നിർദേശത്തില്‍ പറയുന്നു. വിമാനത്തിെന്റ എൻജിൻ അടച്ച് 10 മിനിറ്റിനുള്ളില്‍ ആദ്യ ബാഗേജ് ബെല്‍റ്റിലെത്തണം. അവസാനത്തെ ബാഗ് 30 മിനിറ്റിനുള്ളിലും എത്തിയിരിക്കണമെന്നാണ് നിർദേശം.