ബെംഗളൂരു∙ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര 18.82 കിലോമീറ്റർ പാതയിലേക്കുള്ള മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിൻ ഇന്ന് ഹെബ്ബഗോഡി ഡിപ്പോയിലെത്തും. ഇതോടെ ഐടി കമ്പനികൾ ഏറെയുള്ള ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള പാതയിൽ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഭാഗികമായി സർവീസ് ആരംഭിക്കുന്നതിനു സാധ്യത തെളിയുന്നു.ടിറ്റഗർ കമ്പനി നിർമിച്ച കോച്ചുകൾ ജനുവരി ആറിനാണ് കൊൽക്കത്തയിൽനിന്നു റോഡ് മാർഗം യാത്ര ആരംഭിച്ചത്. ഇവയുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. പാതയിൽ ആദ്യ ഘട്ടത്തിൽ 3 ട്രെയിനുകൾ 30 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
ട്രെയിനുകൾ ലഭിക്കുന്ന മുറയ്ക്ക് ഇടവേള കുറയ്ക്കും. സ്റ്റേഷനുകളുടെ നിർമാണം മാസങ്ങൾക്കു മുൻപ് പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കുന്നതിലെ കാലതാമസമാണ് സർവീസ് വൈകാൻ ഇടയാക്കുന്നത്.
നിർമാണ പുരോഗതി വിലയിരുത്തി ശിവകുമാർ : മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വിലയിരുത്താൻ ബെംഗളൂരു നഗരവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നേരിട്ട് എത്തി. ജെപി നഗർ ഫോർത്ത് ഫേസ് മെട്രോ സ്റ്റേഷൻ സ്ഥാപിക്കുന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു.
പ്രദേശവാസികളുടെ പരാതികൾ കേട്ടു. പിന്നാലെ ശാന്തിനഗറിലെ ബിഎംആർസി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഔട്ടർ റിങ് റോഡിൽ കെംപാപുരയിൽ നിന്നു ജെപിനഗർ ഫോർത്ത് ഫെയ്സ് വരെ 32.15 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡബഗെരെ വരെ 12.5 കിലോമീറ്ററുമാണ് ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 12 മണിക്കൂര്‍; കുടിക്കാന്‍ ഒരു കുപ്പി വെള്ളം പോലുമില്ലാതെ വലഞ്ഞ് യാത്രക്കാര്‍
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 12 മണിക്കൂര്‍. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം-അബുദാബി വിമാനം വെള്ളിയാഴ്ച രാവിലെ 7.15നു മാത്രമേ പുറപ്പെടൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു.
സാങ്കേതിക തകരാര്‍ മൂലമാണു വിമാനം വൈകുന്നതെന്നു കമ്ബനി അധികൃതര്‍ അറിയിച്ചു.മൂന്നുമണിയോടെ പലരും യാത്രയ്ക്കു തയാറായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. അപ്പോഴാണു വിമാനം വൈകുന്ന വിവരം അറിയുന്നത്. തങ്ങളുടെ കൈയിലുള്ള ഇന്ത്യന്‍ രൂപ ബന്ധുക്കളുടെ പക്കല്‍ ഏല്‍പ്പിച്ചാണു മിക്ക യാത്രക്കാരും വിമാനത്തില്‍ കയറാന്‍ തയാറായി വന്നത്. ഇതോടെ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണു യാത്രക്കാര്‍.
ഇവരെ ലോഞ്ചിലേക്കു പോലും കടത്തിവിടാന്‍ അധികൃതര്‍ തയാറായില്ലെന്നു യാത്രക്കാരനായ കൊല്ലം സ്വദേശി പറഞ്ഞു. കുടിക്കാന്‍ ഒരു കുപ്പി വെള്ളം പോലും വിമാനത്താവള അധികൃതര്‍ നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന് തകരാറുള്ള കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വളരെ ദൂരെനിന്ന് വന്ന യാത്രക്കാര്‍ക്ക് ഇത്രയേറെ വലയേണ്ടി വരില്ലായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.