നികുതി ലാഭത്തിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അധികമായി നിക്ഷേപിക്കുന്നതിന്റെ ആകർഷണം ചോർന്നിരിക്കുകയാണ്. 2.5 ലക്ഷത്തിൽ അധികം വരുന്ന നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനത്തിന് ഏപ്രിൽ 1 മുതൽ നികുതി വരും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ ഇനി മുതൽ 2.5ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനം മാത്രമെ ആദായ നികുതി ഇളവ് ലഭിക്കുകയുള്ളൂ.
കമ്ബനിയുടെ വിഹിതമില്ലെങ്കിൽ 5 ലക്ഷം രൂപ വരെ ലഭിക്കും. സാധാരണ ഗതിയിൽ അടിസ്ഥാന ശമ്ബളത്തിന്റെ 12 ശതമാനം വീതമാണ് ഇപിഎഫിലേക്ക് കമ്ബനിയും തൊഴിലാളിയും അടയ്ക്കുന്നത്. പരിധി കടന്നാൽ അധിക വാർഷിക നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം മറ്റു നിക്ഷേപങ്ങളിലേത് പോലെ വരുമാനമായി കണക്കാക്കി ടിഡിഎസ് (ശ്രോതസിൽ നിന്നുള്ള നികുതി) ഈടാക്കും.
ഇപിഎഫ് 2.5 ലക്ഷത്തിൽ കൂടുതൽ ഇപിഎഫിൽ നിക്ഷേപിക്കുന്നവർക്ക് ഈ വർഷം മുതൽ നിക്ഷേപകർക്ക് 2 വ്യത്യസ്ത അക്കൗണ്ടുകൾ ആരംഭിക്കണം. ആദ്യ അക്കൗണ്ട് സാധാരണ പോലെ പ്രവർത്തിക്കും. പുതിയ അക്കൗണ്ടിൽ അധിക തുകയ്ക്ക് പലിശ കണക്കാക്കുകയും ടിഡിഎസ് പിടിക്കുകയും ചെയ്യുന്നത്.
ഇതോടെ സാധാരണ ബാങ്ക് നിക്ഷേപങ്ങളെക്കാൾ കുറച്ചധികം പലിശ ലഭിക്കുന്ന നിക്ഷേപം മാത്രമായി ഇപിഎഫ് മാറും. നേരത്തെ വരെ പൂർണായും നികുതി ഇളവ് ഇപിഎഫ് നിക്ഷേപത്തിനുണ്ടായിരുന്നു.
ഇപിഎഫ് എത്ര നികുതി ഈടാക്കും
ഇപിഎഫ് എത്ര നികുതി ഈടാക്കും മാസത്തിൽ 30,000 രൂപ ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് 3.6 ലക്ഷം വർഷത്തിൽ നിക്ഷേപിക്കാനാകും. നികുതിയിളവുള്ള നിക്ഷേപം 2.5 ലക്ഷമായതിനാൽ ബാക്കി തുക രണ്ടാമത്തെ അക്കൗണ്ടിലേക്ക് മാറ്റും.
2 ഏപ്രിൽ മുതൽ മാസത്തിൽ 30,0000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ 8 മാസം നികുതിയില്ലാത്ത അക്കൗണ്ടിലേക്ക് പണം മാറ്റാം. ഡിസംബർ മുതൽ പണം രണ്ട് അക്കൗണ്ടിലേക്കും മാറ്റും. ഡിസംബറിൽ 10,000 കൂടി ചേരുന്നതോടെ വർഷത്തിലെ പരാവധി തുകയായ 2.5 ലക്ഷം നികുതി രഹിത അക്കൗണ്ടിലെത്തും ആകും. ബാക്കി മാസങ്ങളിൽ തുക മുഴുവൻ നികുതി ഈടാക്കുന്ന അക്കൗണ്ടിലേക്ക് മാറും.
3.6 ലക്ഷത്തിൽ 1.1 ലക്ഷം നികുതി ബാധകമായ അക്കൗണ്ടിലേക്ക് മാറും. 8.1 ശതമാനം നിരക്കിൽ 2.5 ലക്ഷത്തിന്റെ നിക്ഷേപത്തിന് 14,044 രൂപ പലിശ ലഭിക്കും. കുതി ഈടാക്കുന്ന അക്കൗണ്ടിൽ നിന്ന് 1,755 രൂപ പലിശ ലഭിക്കും, ഇതിന് 10 ശതമാനം ടിഡിഎസ് ആയി 176 രൂപ ഈടാക്കും. ഇത് ഒരു വർഷത്തെ നികുതിയാണ്. അക്കൗണ്ടിൽ തുക ഉയരുന്നതിന് അനുസരിച്ച് ദീർഘകാലത്തേക്ക് വലിയ തുക പലിശയായി നൽകേണ്ടി വരും.
പകരം ഇക്വിറ്റി മ്യൂച്വൽ ഫണ്ട്
ഇതിന് പകരം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിനെ പരീക്ഷിക്കാമെന്നാണ് സാമ്ബത്തിക വിദഗ്ധർ പറയുന്നത്. ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുമ്ബോൾ ഓഹരിയിധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് മികച്ച ലാഭം നേടാമെന്നത് ഗുണകരമാണ്.
കൂടാതെ ഇപിഎഫിൽ എന്ന പോലെ വർഷത്തിൽ പലിശ ഈടാക്കുന്നത് മ്യൂച്വൽ ഫണ്ടിൽ ബാധകമല്ല. നിക്ഷേപം പിൻവലിക്കുമ്ബോൾ മാത്രമാണ് നികുതി ഈടാക്കുക. ഇതോടൊപ്പം ആദായത്തിന് 10 ശതമാനം മാത്രമാണ് നികുതി ലഭിക്കുന്നത്.
ഉദാഹരണം നോക്കിയാൽ, 8 ശതമാനം ആദായം ലഭിക്കുന്ന മ്യൂച്വഷ ഫണ്ടിൽ 20 വർഷ കാലയളവിൽ നിക്ഷേപിച്ചാൽ 1.48 കോടി ആകെ നിക്ഷേപം വളരും. ഇതിൽ നിന്ന് നികുതി ഈടാക്കിയാൽ 1.39 കോടി കയ്യിൽ ലഭിക്കും.