ഭണ്ഡാരപ്പെട്ടിയില്‍നിന്ന് പണം കവരാൻ കൈയിട്ട കള്ളന്‍റെ കൈ ഉള്ളില്‍ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കൈ തിരികെ എടുക്കാൻ സാധിക്കാതായതോടെ നേരം പുലരാൻ കാക്കുകയും പിന്നീട് ഫയർഫോഴ്സെത്തി രക്ഷിക്കുകയുമായിരുന്നു.സേഷ്യപെട്ടി ഗ്രാമത്തിലെ പെരിയാണ്ടിയച്ചി അമ്മൻ കോവിലില്‍ രാത്രിയാണ് സംഭവം. നല്ലമ്ബള്ളി സ്വദേശി തങ്കരാജ് ആണ് ഭണ്ഡാരപ്പെട്ടിയില്‍ കൈയിട്ട് കുടുങ്ങിയത്.ഭണ്ഡാരപ്പെട്ടി തകർത്ത് പണമെടുത്ത് മുങ്ങാനായിരുന്നു പദ്ധതി. ഇരുമ്ബ് കൊണ്ടുള്ള ഭണ്ഡാരപ്പെട്ടി തകർക്കാനാകാതെ വന്നതോടെ ദ്വാരത്തിലൂടെ കൈ അകത്തേക്ക് ഇട്ടു.
ഒന്നും കിട്ടാത്തതിനെതുടർന്ന് കൈ തിരികെ എടുക്കാൻ നോക്കിയപ്പോഴാണ് സാധിക്കുന്നില്ലെന്ന് മനസ്സിലായത്.ഇതോടെ മറ്റുമാർഗങ്ങളില്ലാതെ രാവിലെ വരെ അവിടെ തന്നെ നിന്നു. രാവിലെ നാട്ടുകാർ സംഭവം കണ്ടതോടെ ചോദ്യം ചെയ്യലായി. ഫയർഫോഴ്സിനെ വിളിച്ച് കൈ എടുക്കാൻ സഹായകിക്കണമെന്നായിരുന്നു തങ്കരാജിന്‍റെ അപേക്ഷ.ഒടുവില്‍ നാട്ടുകാർ ഫയർഫോഴ്സിനെ വിളിക്കുകയും അവർ സ്ഥലത്തെത്തി കൈ പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭണ്ഡാരപ്പെട്ടിയില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു.
തന്റെ ഭാര്യയുമായി അവിഹിത ബന്ധം; വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭാര്യാ കാമുകനെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്
ബീഹാറിലെ മോത്തിഹാരിയില്‍ ഭർത്താവ് ഭാര്യയുടെ കാമുകനായ യുവാവിനെ കുത്തികൊലപ്പെടുത്തിയതായി റിപ്പോർട്ട്.മോതിഹാരി ജില്ലയിലെ രഘുനാഥ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം. ജൂണ്‍ 18 ന് വിവാഹം നടക്കാനിരുന്ന 24 കാരനായ മുസ്തഫ അൻസാരിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വാർഡ് നമ്ബർ 27-ല്‍ സ്ഥിതി ചെയ്യുന്ന മലങ് ബാബ ക്ഷേത്രത്തിന് സമീപമാണ് ക്രേഊരാ കൊലപാതകം നടന്നത്.
മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ച പോലീസ് കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.വീട്ടിലേക്ക് മടങ്ങുമ്ബോള്‍ മുസ്തഫയുടെ സ്കൂട്ടർ റോഡരികില്‍ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. ഞാൻ അടുത്തേക്ക് ചെന്നപ്പോള്‍, പ്രതി സുധീർ സാഹ്നി കത്തി ഉപയോഗിച്ച് അവനെ ആക്രമിക്കുന്നതായാണ് കണ്ടത് എന്നായിരുന്നു മരിച്ചയാളുടെ മൂത്ത സഹോദരൻ ഷൗക്കത്ത് അൻസാരി പറഞ്ഞത്.
ഷൗക്കത്ത് തടയാൻ ശ്രമിച്ചപ്പോള്‍ പ്രതി അദ്ദേഹത്തെയും ആക്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മുസ്തഫയെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസും പ്രാദേശിക വൃത്തങ്ങളും പറയുന്നതനുസരിച്ച്, മുസ്തഫ അൻസാരിക്ക് പ്രതിയായ സുധീർ സാഹ്നിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു.
ഏകദേശം 10 ദിവസം മുമ്ബ് ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു, അതില്‍ സുധീർ മുസ്തഫയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആ സമയത്ത് കുടുംബം അത് ഗൗരവമായി എടുത്തില്ല, അതുകൊണ്ടാണ് ഇപ്പോള്‍ അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.