കോട്ടയം: ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് മടങ്ങി. വൈക്കത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട് കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്. കയ്യില്‍ കൊച്ചു മണ്‍വെട്ടിയുമായാണ് മോഷ്ടാവ് എത്തിയത്.
വാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിച്ചെങ്കിലും മോഷ്ടിക്കാന്‍ പാകത്തിന് ഒന്നും തന്നെ കള്ളന് ലഭിച്ചില്ല. ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലില്‍ കൊണ്ടു വച്ചു കഴിച്ചതിന്റെ ലക്ഷണമുണ്ട്. മുറിയിലാകെ രോമം പടര്‍ന്ന് കിടക്കുന്നതിനാല്‍ കള്ളന്‍ ഷേവ് ചെയ്ത ശേഷമാണ് കടന്നതെന്നും പൊലീസ് അനുമാനിക്കുന്നു.
മുറിയില്‍ തുണികളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. സമീപത്തുള്ള വീടിന് ചുറ്റും കള്ളന്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ഈ വീട്ടില്‍ മോഷണത്തിനായി കയറിയില്ല. പകരം പുറത്തുണ്ടായിരുന്ന ചില സാധനങ്ങള്‍ കളവ് പോയിട്ടുണ്ട്.അയൽവാസിയായ രാജേഷിന്റെ വീടിനു ചുറ്റും കള്ളൻ കറങ്ങുന്ന ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. എന്നാൽ ഈ വീടിനുള്ളിൽ കയറാൻ കള്ളൻ ശ്രമിച്ചില്ല. പുറത്തുണ്ടായിരുന്ന ചില സാധനങ്ങൾ കട്ടോണ്ട് പോവുകയും ചെയ്തു. സമീപകാലത്ത് വെച്ചൂർ മേഖലയിൽ മോഷണം നടത്തിയ ആൾ തന്നെയാണ് വൈക്കത്തും മോഷണത്തിന് ശ്രമിച്ചതെന്ന അനുമാനത്തിലാണ് പൊലീസ്.
തിരുവനന്തപുരത്ത് കാവടി ഘോഷയാത്ര കാണാൻ വീടുപൂട്ടി വീട്ടുകാർ പോയ സമയത്ത് പൂട്ട് പൊളിച്ച് കയറിയ കള്ളൻ 23 പവൻ സ്വർണവുമായി കടന്നു. കാട്ടാക്കട ആനാകോട് മണിയൻ പറമ്പിൽ വീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ രാജേന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനി രാത്രി ഏഴരയോടെ വീടിനു സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര കാണാൻ കുടുംബ സമേതം പോയി. ഒൻപതോടെ തിരികെയെത്തി. രണ്ടര മണിക്കൂറിനുള്ളിലായിരുന്നു കവർച്ച.
ഭൂകമ്ബത്തില്‍ കുടുങ്ങിയ ഗര്‍ഭിണി പ്രസവിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങി; അല്‍ഭുതബാലന്‍ സുഖമായിരിക്കുന്നു
അങ്ങേയറ്റം സങ്കടം നിറഞ്ഞ വാര്‍ത്തകളാണ് സിറിയയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ ഇതിനകം 5000ലധികം ആളുകളാണ് മരിച്ചുവീണത്. അതിനിടയില്‍ ചെറുതെങ്കിലും ആശ്വാസം പകരുന്ന വാര്‍ത്തകളും ദുരന്തമേഖലയില്‍നിന്നും പുറത്തുവരുന്നുണ്ട്.
സിറിയയിലെ അലപ്പോയില്‍നിന്നാണ് ഇപ്പോള്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഭൂകമ്ബത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഒരു ഗര്‍ഭിണി പ്രസവിച്ചു. പക്ഷേ, അധികം വൈകാതെ അവര്‍ മരണത്തിന് കീഴടങ്ങി. ജനിച്ച ആണ്‍കുഞ്ഞ് രക്ഷപെടുകയും ചെയ്തു. റെസ്ക്യൂ സംഘം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്നും നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.