ബെംഗളൂരു: ഗര്‍ഭനിരോധന ഉപകരണങ്ങള്‍ വാങ്ങാനെത്തുന്ന പ്രായപൂര്‍ത്തി ആകാത്തവരെ ബോധവത്ക്കരണം നടത്താന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കര്‍ണ്ണാടക ഡ്രഗ് കണ്ട്രോള് ഡിപ്പാര്‍ട്മെന്റിന്റെ ഉത്തരവ്.
18 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ വില്ക്കുന്നതില് കര്‍ണ്ണാടകയില്‍ നിരോധനം എന്ന രീതിയില്‍ അഭ്യൂഹം പരന്നതിന് പിന്നാലെ അധികൃതരുടെ ഈ വിശദീകരണം.
എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെ വില്‍ക്കുന്നതിന് നിരോധനമുണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു.
ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി എന്ന് യാതൊരു ഉത്തരവും നേരത്തെ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല.
ബെംഗളൂരുവില്‍ കഴിഞ്ഞ നവംബര്‍ മാസം സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും സിഗരറ്റുകളും ലൈറ്ററുകളും കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് പ്രായ പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭ നിരോധന ഉറയടക്കം വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന അഭ്യൂഹം പ്രചരിച്ചത്.
കർണ്ണാടക ക്വാറി ഇടപാട് കേസ്: ചോദ്യം ചെയ്യലിനായി പിവി അൻവര്‍ മൂന്നാം വട്ടവും ഇഡിക്ക് മുന്നിൽ
കൊച്ചി: കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. മൂന്നാം വട്ടമാണ് അൻവര്‍ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുന്നത്. കര്‍ണാടക ക്വാറി ഇടപാടിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും പിവി അൻവറിന്റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും, വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്.
ക്വാറിയിൽ ഷെയർ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു,ഇതടക്കമുള്ള നിരവധി പരാതികളാണ് ഇഡി പരിശോധിക്കുന്നത്. മാധ്യമങ്ങളുടെ ധാരണ തന്നെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും അക്കാര്യത്തിൽ കുറച്ച് ദിവസത്തിൽ വ്യക്തത വരുമെന്നും പി വി അൻവർ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു.