ബി ടി എം ലേയൗട്ട് : പല തരത്തിലുള്ള തട്ടിപ്പുകളാണ് ദിനം പ്രതി ബംഗളുരുവിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് . ചൊവ്വാഴ്ച ഉച്ചയോടെ ബി ടി എം ലേയൗട്ടിലെ മലയാളികൾ ഉൾപ്പെടെ താമസിക്കുന്ന ഒരു അപ്പാർട്മെന്റിൽ 3 പേരടങ്ങുന്ന ഒരു സംഘം പ്ലംബിംഗ് ജോലിക്കാരാണെന്ന വ്യാജേനെ വരികയും മോട്ടർ പമ്പ് , പൈപ്പുകൾ തുടങ്ങി അഴിച്ചു വെച്ച ചെരിപ്പുകൾ ഉൾപ്പെടെ സംഘം കൊണ്ട് പോയി.
ഉച്ചയോടെ പ്ലംബിങ് റൂമിന്റ സമീപത്തു എത്തിയ സംഘം അവിടെ മണിക്കൂറുകളോളം ചിലവഴിക്കുകയും , ഉറങ്ങുകയും താമസക്കാരോട് കുടിവെള്ളം ആവശ്യപ്പെടുകയുമൊക്കെ ചെയ്തിരുന്നു . അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. ബിൽഡിംഗ് മൈന്റൈനൻസ് നടത്തുന്ന തൊഴിലാളികളെന്നാണ് എല്ലാവരും കരുതിയത് . ശേഷം 3-4 മണിയോടെ കയ്യിൽ കിട്ടിയതെല്ലാം എടുത്തു കടന്നു കളഞ്ഞു. ആൾതാമസമില്ലാത്ത ഒരു മുറിയുടെ പൂട്ട് തകർത്തു അകത്തുള്ള ടാപ്പുകളും മറ്റു പ്ലംബിങ് സാമഗ്രികളുമൊക്കെ അഴിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
തൊട്ടടുത്ത വീട്ടിലുള്ള സി സി ടി വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 15 മുതൽ 18 വരെ മാത്രം പ്രായം തോന്നിക്കുന്നവരാണ് മോഷ്ടാക്കൾ. മൈക്കോ ലേയൗട്ട് പോലീസ് പരാതി സ്വീകരിച്ചു മോഷണം സ്ഥലം സന്ദർശിച്ചു അന്യോഷണം ആരംഭിച്ചിട്ടുണ്ട്.