തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം തിയേറ്ററുകളും ഇന്നും നാളെയും അടച്ചിടും. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. പുതിയ ചിത്രങ്ങളായ ‘2018, പാച്ചുവും അത്ഭുത വിളക്കും’ എന്നിവ ഒടിടി റിലീസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിയേറ്റര്‍ ഉടമകള്‍ നടത്തിയ സംയുക്ത സംഘടനാ യോഗത്തിലായിരുന്നു തീരുമാനം.
തിയേറ്ററില്‍ എത്തുന്ന മലയാള സിനിമകളുടെ ഒടിടി റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിര്‍മാണമുള്‍പ്പെടെ നടപടികള്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിലവിലത്തെ ധാരണ പ്രകാരം റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒടിടി റിലീസ് ചെയ്യാൻ സാധിക്കയുള്ളൂ. എന്നാല്‍ ഈ ധാരണ മുഖവിലയ്ക്ക് എടുക്കാതെയാണ് ഈ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്തതെന്ന് ഫിയോക്ക് പറയുന്നു. നിര്‍മാതാക്കളായ താരങ്ങള്‍ തിയേറ്റര്‍ വ്യവസായത്തെ നശിപ്പിച്ചുവെന്നും ഫിയോക്ക് സംഘടന ആരോപിച്ചു.
തിയറ്ററുകളില്‍ ഇപ്പോള്‍ ആളെത്തുന്നതും കുറവാണ്. വരുമാനമില്ലാതായ തീയേറ്ററുകള്‍ ജപ്തിയിലും അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. മലയാളം വെബ് സിരീസുകളുടെ വരവോടെ തീയേറ്ററുകള്‍ കടുത്ത പ്രതിസന്ധിയിലാകും എന്നും സംഘടന പറയുന്നുണ്ട്. മുമ്ബും ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു.
‘2018’ ഒടിടി റിലീസ് പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി ജൂഡ് ആന്റണി
2018ലെ ഒടിടി റിലീസില്‍ പ്രതിഷേധിച്ച് തിയേറ്ററുകള്‍ അടച്ചിടാനുള്ള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷൻ ഓഫ് കേരള (ഫെയോക്) തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാല്‍ എല്ലാം ബിസിനസിന്റെ ഭാഗമാണെന്നും ജൂഡ് പറഞ്ഞു.
തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു . സിനിമ റിലീസിന് മുൻപ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത് . അത് കൊണ്ടാണ് സോണി ലൈവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല . ജൂഡ് പ്രതികരിച്ചു
അതേസമയം, പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ നിന്ന് ഒരു ഇഞ്ച് പോലും ഫെയോക് പിന്തുണയ്ക്കുന്നില്ല. സംസ്ഥാനത്തെ തീയേറ്ററുകള്‍ ഇനി രണ്ട് ദിവസത്തേക്ക് അടച്ചിടും. ‘2018’ എന്ന സിനിമയ്ക്ക് കരാര്‍ ഉണ്ടായിരുന്നതായി ഉടമകള്‍ പറഞ്ഞു, ചിത്രം തിയേറ്ററുകളില്‍ ഓടി 42 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ
ഒടിടി പ്രീമിയര്‍ പ്രദര്‍ശിപ്പിക്കൂ. എന്നിരുന്നാലും, ‘2018’ ന്റെ നിര്‍മ്മാതാക്കള്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും റിലീസ് ചെയ്ത് 33 ദിവസത്തിന് ശേഷം ഒടിടി യില്‍ റിലീസ് ചെയ്യുകയും ചെയ്തു.