Home Featured കെ.എസ്.ഇ.ബി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയി; 16 മണിക്കൂര്‍ ഇരുട്ടില്‍ മുങ്ങി ഒരു നാട്

കെ.എസ്.ഇ.ബി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയി; 16 മണിക്കൂര്‍ ഇരുട്ടില്‍ മുങ്ങി ഒരു നാട്

by admin

ഇടുക്കി: കെ.എസ്.ഇ.ബി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയി. വൈദ്യുതി മുടങ്ങിയതോടെ നന്നാക്കാന്‍ ആളില്ല.

16 മണിക്കൂറിലേറെ ഒരു നാട് ഇരുട്ടില്‍. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരാണ് കൂട്ടത്തോടെ അവധിയെടുത്ത് ടൂര്‍ പോയത്. പീരുമേട് ഫീഡറിന്റെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് ജീവനക്കാരുടെ യാത്ര മൂലം മണിക്കൂറുകളോളം ഇരുട്ടില്‍ കഴിയേണ്ടി വന്നത്. ഇത് സംബന്ധിച്ച്‌ വകുപ്പു തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പീരുമേട്ടില്‍ മഴ ശക്തമായിരുന്നു. തൊട്ടു പിന്നാലെ കറണ്ടും പോയി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സബ് ജയില്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഓണം അവധി ആഘോഷിക്കാന്‍ പീരുമേട്ടിലെത്തിയ നൂറു കണക്കിന് സഞ്ചാരികളും ബുദ്ധിമുട്ടിലായി.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോത്തുപാറയിലുള്ള സെക്ഷന്‍ ഓഫിസിലേക്കു വിളിച്ചു. എല്ലാവരും ടൂര്‍ പോയെന്നായിരുന്നു മറുപടി. പരാതികള്‍ വ്യാപകമായതോടെ രാത്രിയില്‍ വനിത സബ് എഞ്ചിനീയറുടെയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എന്‍ജീനിയറുടെയും നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ലൈനിലെ തകരാര്‍ കണ്ടെത്താനായില്ല. പതിനഞ്ചിലധികം പേരുടെ കുറവാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ 10 മണിയോടെ ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group