Home Featured ഭാരത് ബന്ദ് സാധാരണ ജനജീവിതത്തെ ബാധിച്ചില്ല,പതിവുപോലെ നഗരജീവിതം

ഭാരത് ബന്ദ് സാധാരണ ജനജീവിതത്തെ ബാധിച്ചില്ല,പതിവുപോലെ നഗരജീവിതം

by admin

ബെംഗളൂരു: കർഷക നിയമങ്ങളെ എതിർത്തു സംഘടിപ്പിച്ച ഭാരത് ബന്ദ് സാധാരണ ജനജീവിത ത്തെ ബാധിച്ചില്ല. സർക്കാർ, സ്വകാര്യ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചു. ബസുകളും ടാക്സികളും ഓട്ടോ റിക്ഷകളും ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെയും ബാധിച്ചില്ല. അതേസമയം, നഗരത്തിലെ കെആർ പുരം, മൗര്യ സർക്കിൾ, മൈസൂരു റോഡ് എന്നിവിടങ്ങ ളിൽ നിന്ന് ടൗൺഹാളിനു മുന്നിലേക്ക് നടന്ന പ്രതിഷേധ റാലികളെ തുടർന്ന് ഗതാഗത തടസ്സമു ണ്ടായി. ടൗൺഹാളിനു മുന്നിൽ നിന്നു ഫ്രീഡം പാർക്കിലേക്ക് നട ത്താനിരുന്ന റാലി പൊലീസ് വിലക്കി. കുറുബാര ശാന്തകുമാർ ഉൾപ്പെടെ വിവിധ കർഷക നേതാക്ക ളെ കസ്റ്റഡിയിലെടുത്ത് അടുഗോഡി പൊലീസ് സ്റ്റേഷനിലേക്കു നീക്കി.

കർണാടക രാജ്യത്ത സംഘ (കെആർആർഎസ്), കർ ണാടക കരിമ്പു കർഷക അസാ സിയേഷൻ, ഹസിരു സേന, സി പിഐ, എഐടിയുസി, എസ്ഡി പിഐ തുടങ്ങിയവരാണ് ബന്ദിനു നേതൃത്വം നൽകിയത്. കോൺഗ സ്, ദൾ, ആംആദ്മി പാർട്ടി തുടങ്ങിയവരും പിന്തുണച്ചു. മൈസൂരുവിൽ കർണാടക ആർടിസി സർവീസ് രാവിലെ അൽപനേരം മുടങ്ങിയെങ്കിലും വൈകാതെ പുനസ്ഥാപിച്ചു.പുണെ ബെംഗളൂരു ദേശീയ ഹൈവേയുടെ ഭാഗമായ ടോൾ ബൂത്തിൽ കർഷകർ വാഹ നങ്ങൾ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ കസ്റ്റഡി യിലെടുത്തു. കോൺഗ്രസ് നേതാ അയേഷാ സനഡിയുടെ നേതൃത്വത്തിലാണ് ഹൈവേയിൽ വാഹനങ്ങൾ ഉപരോധിച്ചത്.• മണ്ഡ്യ, ചാമരാജനഗർ, ഹാ സൻ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഹുബ്ബള്ളി, ധാർവാഡ്, ഹാവേരി, ഗദഗ്, ഉത്തര കന്നഡ, ഹാസൻ, കലബുറഗി ജില്ലകളിലും ബന്ദി നോടു തണുത്ത പ്രതികരണമായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group