ഭോപ്പാല്‍: സ്ത്രീധനതര്‍ക്കത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ആഡിഡ് കുടിപ്പിച്ച യുവതി മരിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്വദേശിയായ യുവതിയെ ഭര്‍ത്താവും അമ്മയും ചേര്‍ന്നാണ് ആസിഡ് കുടിപ്പിച്ചത്.കഴിഞ്ഞ ഏപ്രിലിലാണ് വിരേന്ദ്ര ജാദവും ശശി ജാദവും വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നു.
ജൂണ്‍ 27നാണ് യുവതിയെ കൊണ്ട് നിര്‍ബന്ധിച്ച് ഇവര്‍ ആസിഡ് കുടിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ അടക്കം തകര്‍ന്ന യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
അതേസമയം, ആരെയും വെറുതേ വിടരുത് എന്ന് മരിക്കുന്നതിന് മുന്‍പ് യുവതി വിഡിയോ സന്ദേശത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.ഇതിനിടെ സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രതികള്‍ക്കെതിരെ ഇപ്പോള്‍ കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.