ഗുവാഹത്തി :അസമിലെ നൂന്‍മതിയില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍. വന്ദന കലിത എന്ന യുവതിയും സുഹൃത്തുമാണ് കൊലപാതകം നടത്തിയതെന്നും ഇരുവരും പിടിയിലായെന്നും പൊലീസ് പറഞ്ഞു. വന്ദനയുടെ വിവാഹേതര ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഏഴ് മാസം മുമ്ബാണ് സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഭര്‍തൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് കാമുകന്റെ സഹായത്തോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മുന്നില്‍ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷം വന്ദന കലിതയും കാമുകനായ ധന്‍ജിത് ദേകയും ചേര്‍ന്ന് ശരീരഭാഗങ്ങള്‍ ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മേഘാലയയിലെ ചിറാപുഞ്ചിയിയില്‍ കൊണ്ടുപോയി ശരീരഭാഗങ്ങള്‍ വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയെയും കൊണ്ട് പൊലൂസ് ചിറാപുഞ്ചിയിലേക്ക് പുറപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
സംഗീത പരിപാടിക്കിടെ സോനു നിഗത്തെ കൈയ്യേറ്റം ചെയ്ത് എംഎല്‍എയുടെ മകന്‍;ടീം അംഗങ്ങള്‍ക്കും പരിക്ക്
ദില്ലി: സംഗീത പരിപാടിക്കിടെ ബോളിവുഡ് ഗായകന്‍ സോനു നിഗത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം, ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകന്‍ ആണ് അക്രമത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വേദിയില്‍ നിന്ന് ഗായകനും സംഘവും ഇറങ്ങുനന്നതിനിടെയായിരുന്നു ഇയാള്‍ ഓടിക്കറയിത്. തടയാനുള്ള ശ്രമത്തിനിടെ സോനു നിഗത്തിന്റെ സംഘത്തിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.റബ്ബാനി ഖാന്‍, അസോസിയേറ്റ്, ബോഡിഗാര്‍ഡ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച ചെമ്ബൂരില്‍ നടന്ന സംഗീതോത്സവത്തിനിടയായിരുന്നു സംഭവം.
സോനു പാട്ട് പാടി ഇറങ്ങുന്നതിനിടയില്‍ എംഎല്‍എയുടെ മകന്‍ വേദിയിലേക്ക് ഓടികയറുകയായിരുന്നു.ഇതോടെ സോനുവിന്റെ അംഗരക്ഷകര്‍ ഇയാളോട് വേദിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സോനുവും സംഘവും ഇറങ്ങുന്നതിനിടെ വീണ്ടും ഇയാള്‍ ഗായകനെ തടയുകയായിരുന്നു. സോനുവിന്റെ പരാതിയില്‍ സംഭവത്തില്‍ പോലീസ് കേസെടുത്തു. അതേസമയം ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
‘കച്ചേരി കഴിഞ്ഞ് ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങുമ്ബോള്‍ ഒരാള്‍ എന്നെ ബലമായി പിടിക്കുകയായിരുന്നു. ഉടന്‍ എന്റെ സംഘാംഗങ്ങളായ ഹരിയും റബ്ബാനിയും എന്റെ അടുക്കലെത്തി. എന്നാല്‍ ഇരുവരേയും അയാള്‍ തള്ളിയിട്ടു. ഞാനും സ്റ്റെപ്പില്‍ വീണു. ഇരുമ്ബ് ദണ്ഡുകളെങ്ങാനും തറയില്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും റബ്ബാനിയുടെ മരണം സംഭവിക്കാന്‍ പോലും ഇടയായേനെ. അയാള്‍ തള്ളിയിടുന്നത് വീഡിയോയില്‍ കാണാം. ഞാന്‍ അടക്കം വീഴാന്‍ പോയി’, സോനു നിഗം പറഞ്ഞു.
ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബലമായി സെല്‍ഫിയോ ചിത്രമോ എടുക്കാന്‍ ശ്രമിക്കുമ്ബോള്‍ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇനിയെങ്കിലും ആളുകള്‍ പഠിക്കണം’, സോനു നിഗം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്. വീഡിയോയില്‍ സ്റ്റേജില്‍ നിന്നും സോനു ഇറങ്ങി വരുന്നത് കാണാം. അപ്പോള്‍ ഒരാള്‍ ഓടിയെത്തി സെല്‍ഫി പകര്‍ത്താന്‍ ശ്രമികുകയാണ്. ഇതിനിടയില്‍ തടയാന്‍ ശ്രമിച്ചവരെ ഇയാള്‍ തള്ളുകയും രണ്ട് പേര്‍ രണ്ട് വശത്തായി വീഴുന്നതും കാണാം.അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകായണെന്നും ഡിസിപി അറിയിച്ചു.
അടുത്തിടെ സെല്‍ഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ചിലര്‍ അക്രമിച്ചിരുന്നു. കേസില്‍ എട്ടു പേര്‍ അറസ്റ്റിലായിരുന്നു.