നടന് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സനോജ് റഷീദ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്പോണ്‍സ് വീഡിയോയിലാണ് മമ്മൂട്ടി മരിക്കണമെന്നും അഹങ്കാരിയാണ് മമ്മൂട്ടിയെന്നും മട്ടാഞ്ചേരി സ്വദേശിയായ സനോജ് പറഞ്ഞത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതോടെയാണ് യുവാവ് പ്രതികരണവുമായി എത്തിയത്.
അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള് നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ..എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ പറഞ്ഞത്. ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണെന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് യുവാവ് പറഞ്ഞത്.
മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു..’. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു സനോജ് റഷീദ് മ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്.