Home Featured കര്‍ണാടക: വനിതാ വോളിബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു

കര്‍ണാടക: വനിതാ വോളിബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു

by admin

മംഗളൂരു: വനിതാ വോളിബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി സ്വദേശിയായ സാലിയത്ത് (24) ആണ് മരിച്ചത്.ഒരു വര്‍ഷം മുമ്ബ് വിവാഹിതയായ സാലിയത്ത് ഭര്‍ത്താവിനൊപ്പം ചിക്കമംഗളൂരുവിലാണ് താമസം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയതല താരമാണ് സാലിയത്ത്. അലഹബാദില്‍ നടന്ന ദേശീയതല വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച സാലിയത്ത് സംസ്ഥാന ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ശവഭോഗം ബലാത്സംഗമായി കണക്കാക്കില്ല; പ്രതിയെ വെറുതെ വിട്ട് കര്‍ണാടക ഹൈക്കോടതി

ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ശിക്ഷ ഇല്ലെന്ന് ഇല്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി. പ്രതിയെ പീഡനത്തിനോ ബലാത്സംഗത്തിനോ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു സാധ്യമാകില്ലെന്ന് കോടതി വ്യക്തമാക്കി.

ശവ ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളെ ഐപിസി.376 വകുപ്പ് പ്രകാരം ശിക്ഷിക്കാന്‍ കഴില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതിയെ വെറുതെ വിട്ടു. കൂടാതെ ശവരതി ബലാത്സംഗ കുറ്റപരിധിയില്‍കൊണ്ടുവരാന്‍ നിയമഭേദഗതിക്കു കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

തുമക്കൂരുവില്‍ 2015 ജൂണ്‍ 25ന് കംപ്യൂട്ടര്‍ ക്ലാസില്‍നിന്നു വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം 22 വയസുകാരൻ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group