മംഗളൂരു: യുവതിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാല്‍വഴുതി കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ചാടിയ സംഗീത (30) ആണ് മരിച്ചതെന്നാണ് റിപോര്‍ട്. സുള്ള്യക്കടുത്ത കെരാജെ നെല്ലൂരില്‍ ഞായറാഴ്ചയാണ് സംഭവം.
മെല്‍കാറില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന സംഗീത തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ വന്നതായിരുന്നുവെന്നും അയല്‍വീട്ടിലേക്ക് പോവുന്നതിനിടെ മകന് കുളത്തില്‍ വീഴുകയും നീന്തല്‍ അറിയാത്ത ഗംഗ ഒന്നും ആലോചിക്കാതെ കുളത്തില്‍ ചാടിയെന്നുമാണ് വിവരം.
വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗംഗയുടെ ചെരുപ്പുകള്‍ കുളക്കടവില്‍ കണ്ടെത്തുകയായിരുന്നു.തിരച്ചിലില്‍ മാതാവിന്റെ ജഡം കിട്ടി. കുട്ടിക്കായി തിരച്ചില്‍ നടക്കുകയാണെന്ന് സുള്ള്യ പൊലീസ് പറഞ്ഞു.