Home തിരഞ്ഞെടുത്ത വാർത്തകൾ ഹോട്ടലില്‍ വെറും 320 രൂപ, സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 655 രൂപ, രൂക്ഷമായി പ്രതികരിച്ച്‌ യുവതി, സൊമാറ്റോയുടെ മറുപടി ഇങ്ങനെ

ഹോട്ടലില്‍ വെറും 320 രൂപ, സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 655 രൂപ, രൂക്ഷമായി പ്രതികരിച്ച്‌ യുവതി, സൊമാറ്റോയുടെ മറുപടി ഇങ്ങനെ

by admin

ഫുഡ്‌ ഡെലിവറി ആപ്പില്‍ ഭക്ഷണം ഓർഡർ ചെയ്യുമ്ബോഴും റെസ്റ്റോറന്റില്‍ ചെന്ന് കഴിക്കുമ്ബോഴുമുള്ള വിലയുടെ വ്യത്യാസത്തെ കുറിച്ച്‌ മിക്കവാറും ചർച്ചകള്‍ ഉയരാറുണ്ട്.അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യുവതിയുടെ പോസ്റ്റില്‍ ഒടുവില്‍ സൊമാറ്റോയും പ്രതികരിച്ചിരിക്കയാണ്.സൊമാറ്റോയിലെയും ഒരു ചൈനീസ് ഫുഡ് ഔട്ട്ലെറ്റിലെയും ഒരേ ഭക്ഷണ ഓർഡറിന്റെ വില താരതമ്യം ചെയ്യുന്ന സ്ക്രീൻഷോട്ടുകളാണ് നളിനി ഉനാഗർ എന്ന സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്.

എക്സില്‍ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ, “പ്രിയ സൊമാറ്റോ, ഞാൻ ചെയ്ത ഓർഡറിന്റെ യഥാർത്ഥ വില 320 രൂപ ആണ്. പക്ഷേ, സൊമാറ്റോയില്‍ അത് 655 രൂപയാണ് കാണിക്കുന്നത്. ഡിസ്കൗണ്ടുകള്‍ കഴിഞ്ഞശേഷവും ഞാൻ 550 രൂപ നല്‍കണം. ഈ വില വ്യത്യാസം തികച്ചും വിവേകശൂന്യമാണ്. ഉപഭോക്താക്കളില്‍ നിന്ന് അമിതമായി പണം ഈടാക്കുകയാണ്”.

You may also like

error: Content is protected !!
Join Our WhatsApp Group