Home Featured ബെംഗളൂരു: ലഹരിക്കടിമയായ ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി യുവതി

ബെംഗളൂരു: ലഹരിക്കടിമയായ ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി യുവതി

by admin

ബെംഗളൂരു: ലഹരിക്കടിമയായ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്ന് പരാതി നല്‍കി യുവതി. തന്റെ ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. ബെംഗളൂരുവിലെ എച്ച്‌എസ്‌ആര്‍ പൊലീസ് സ്റ്റേഷനിലാണ് ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന യുവതി പരാതി നല്‍കിയത്. ആന്ധ്രാപ്രദേശ് സ്വദേശിയായ അഖിലേഷ് ധര്‍മരാജ് ആണ് യുവതിയുടെ ഭര്‍ത്താവ്.

ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ ക്രൂരകൃത്യങ്ങളില്‍ ഭയന്ന യുവതി സ്വന്തം വീട്ടിലേക്ക് തിരികെ പോയെങ്കിലും ഇയാള്‍ ഭീഷണി തുടരുകയാണ്. ഇതോടെയാണ് യുവതി പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: 2019ല്‍ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

വസന്ത് നഗര്‍ സ്വദേശിനിയായ യുവതി വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം എച്ച്‌എസ്‌ആറിലേക്ക് താമസം മാറ്റി. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് അഖിലേഷ് ലഹരിക്ക് അടിമയാണെന്ന് യുവതി മനസ്സിലാക്കുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്ന് അത് യുവതിയുടെ മുന്നില്‍വച്ച്‌ ഉപയോഗിക്കുന്നതു പിന്നീട് പതിവായി. ഇത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി.

മാത്രമല്ല സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് ലഹരിപാര്‍ട്ടികള്‍ നടത്തുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാനും തുടങ്ങി. ഇതോടെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മടുത്ത യുവതി സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും ഭര്‍ത്താവ് അവിടെയും എത്തി യുവതിയെ ഭീഷണിപ്പെടുത്തി. തിരികെ എത്തിയില്ലെങ്കില്‍ കൊന്നു കളയുമെന്നു വരെ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറഞ്ഞു. അഖിലേഷ് കിടപ്പുമുറിയിലും ബാത്‌റൂമിലുമടക്കം സിസിടിവികള്‍ ഘടിപ്പിച്ചിരുന്നെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അപമാനിച്ചെന്നും യുവതി പറഞ്ഞു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി.

You may also like

error: Content is protected !!
Join Our WhatsApp Group