Home Featured വെബ്‌സൈറ്റും പണിമുടക്കുന്നു; ശബരിമലയിലെ ദുരിതവഴി താണ്ടാനാകാതെ ബെംഗളൂരു മലയാളികള്‍

വെബ്‌സൈറ്റും പണിമുടക്കുന്നു; ശബരിമലയിലെ ദുരിതവഴി താണ്ടാനാകാതെ ബെംഗളൂരു മലയാളികള്‍

by admin

ബെംഗളൂരു: ശബരിമല ദര്‍ശനത്തിനായി ഒരു മാസത്തിലധികം കാത്തിരുന്നിട്ടും ഇനിയും അയ്യനെ കാണാന്‍ സാധിക്കാതെ ബെംഗളൂരു മലയാളി കുടുംബം.

വര്‍ത്തൂരിലെ മലയാളി കുടുംബമാണ് ശബരിമല അധികാരികളില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്. നവംബര്‍ 17ന് മാലയിട്ട് അയ്യനെ കാണാന്‍ കാത്തിരിക്കുന്നവരോടാണ് കേരള സര്‍ക്കാരിന്റേയും ശബരിമല ട്രസ്റ്റിന്റേയും ക്രൂരത. നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി എത്തുന്നതിനാല്‍ തന്നെ മലയ്‌ക്ക് കയറണമെങ്കില്‍ ഒന്ന് ഫ്രഷ് ആവേണ്ടത് അനിവാര്യമാണ്. ഒരു റൂം കിട്ടുമോയെന്നറിയാന്‍ ആദ്യം പരിശോധിച്ചത് ശബരിമല വെബ്‌സൈറ്റ് ആയിരുന്നു. എന്നാല്‍ നവംബര്‍ 17 മുതല്‍ ഇതുവരെയും വെബ്‌സൈറ്റില്‍ കൃത്യമായ അപ്‌ഡേറ്റുകള്‍ വരുന്നില്ല, മാത്രമല്ല റൂം ആവശ്യപ്പെടുമ്ബോള്‍ പേജ് റെസ്‌പോണ്‍സും വരുന്നില്ല. ബെംഗളൂരുവില്‍ നിന്ന് വരുന്നതിനാലും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലും ഓണ്‍ലൈനിലും ശബരിമല വെബ്‌സൈറ്റിലും കൊടുത്തിരിക്കുന്ന നമ്ബറുകളും, മറ്റ് വിവരവങ്ങളും വെച്ചാണ് ദേവസ്വം ബോര്‍ഡിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്.

വെബ്‌സൈറ്റില്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബര്‍ എന്ന കോളത്തില്‍ 15ലധികം നമ്ബറുകളാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ നമ്ബറുകളില്‍ ഒന്നില്‍ പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പിന്നീട് പലപ്പോഴായി ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം സ്വിച്ച്‌ ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാന്‍ സാധിക്കുമെങ്കിലും കൃത്യമായ മറുപടിനല്‍കാതെ ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്യുന്നത്. മീഡിയ ആന്‍ഡ് പിആര്‍ നമ്ബര്‍ മാത്രമാണ് നിലവില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നത്. എന്നാല്‍ പിന്നീട് ഈ നമ്ബറുമായും ബന്ധപ്പെടാന്‍ സാധിച്ചില്ല. എല്ലാം സ്വിച്ച്‌ ഓഫ് ആണ്.

ഭക്തര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും കേരള സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നതാണ് വാസ്തവം. ഏതായാലും ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യാനാവുന്നില്ല. കൃത്യമായ വിവരങ്ങളൊന്നുമില്ല. റൂം ബുക്കിംഗിനുള്ള പേജ് ലിങ്ക് വളരെ മന്ദഗതിയിലാണ്. പിന്നെ എന്തിനാണ് വെബ്‌സൈറ്റില്‍ റൂം ഓപ്ഷന്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ഭക്തരുടെ ചോദ്യം.

തീര്‍ഥാടന കേന്ദ്രത്തിലെ തിരക്ക് കണക്കിലെടുത്ത് ദേവസ്വം മന്ത്രി പമ്ബ/സന്നിധാനത്ത് ക്യാമ്ബ് ചെയ്യാന്‍ തയ്യാറായാല്‍ മാത്രമേ നിലവില്‍ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുള്ളു. ബെംഗളൂരുവില്‍ നിന്ന് മാലയിട്ട നിരവധി അയ്യപ്പന്മാരുടേയും അവസ്ഥ ഇതാണെന്ന് മലയാളി കുടുംബം പറഞ്ഞു. തിരക്ക് സാധാരണ നിലയിലാക്കാന്‍ മന്ത്രിമാര്‍ ഒന്നോ രണ്ടോ ദിവസം കാര്യങ്ങള്‍ ഏകോപിപ്പിക്കണം. പോലീസും ദേവസ്വവും തമ്മില്‍ ഏകോപനമില്ലെന്നതാണ് പ്രശ്‌നങ്ങളുടെ കാരണം.

മന്ത്രി ഇടപെട്ട് ഇത് പരിഹരിക്കണം. ക്യു കൂപ്പണ്‍ എന്ന് വിളിക്കപ്പെടാതെ തന്നെ കാര്യക്ഷമമായ പോലീസ് മാനേജ്മെന്റിനൊപ്പം ഇത്തരത്തിലുള്ള തിരക്കുകളെല്ലാം നിലനിര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച്‌ തീര്‍ഥാടകര്‍ക്ക് സുഗമമായ തീര്‍ഥാടനവും ദര്‍ശനവും ഉറപ്പാക്കാന്‍ മന്ത്രി അടിയന്തരമായി തീര്‍ഥാടന കേന്ദ്രത്തിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കണം. പിആര്‍ വര്‍ക്കിന് വേണ്ടി മാത്രമാണ് പല മന്ത്രിമാരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. നവകേരള സദസ്സിന്റെ എസി ബസിനുള്ളില്‍ ഇരിക്കുന്ന മന്ത്രി പുറത്തിറങ്ങി തീര്‍ഥാടന കേന്ദ്രത്തില്‍ ഗ്രൗണ്ട് വര്‍ക്ക് ചെയ്യണമെന്നതാണ് ഭക്തരുടെ ആവശ്യം. ബസിലിരുന്നാല്‍ ജനങ്ങളുടെ ദുരിതം മനസിലാവില്ലെന്നും അയ്യപ്പഭക്തര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group