മൈസൂരു :ചാമരാജനഗർ താലൂക്കിലെ നഞ്ചദേവന പുര ഗ്രാമത്തിലിറങ്ങിയ കടുവ ഒടുവിൽ വനംവകുപ്പിന്റെ കൂ ട്ടിലായി. മൂന്നാഴ്ച ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ വനംവകുപ്പ് തീവ്രശ്രമത്തിലൂടെ പിടികൂടുകയായിരുന്നു. വീരനാ പുര തടാകത്തിന് സമീപം വെ ള്ളിയാഴ്ച പുലർച്ചെ വനംവകുപ്പ് ഒരുക്കിയ കെണിയിൽ ഏഴുവയ സ്സുള്ള പെൺകടുവ അകപ്പെട്ടു.നഞ്ചദേവനപുരയിൽ നാല് കു ഞ്ഞുങ്ങളുമായി കറങ്ങുന്ന കടു വയെ വനംവകുപ്പിന്റെ ഡ്രോൺ ക്യാമറയിൽ മൂന്നാഴ്ച മുൻപാണ് കണ്ടെത്തിയത്.
തുടർന്ന് ഗ്രാമവാസികൾ ഭീ തിയിലായിരുന്നു. തുടർന്ന് തഹ സിൽദാർ ഗ്രാമത്തിൽ ഒരാഴ്ച നി രോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കടുവയെ പിടികൂടാനാ കാത്തതിനെത്തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം നിരോധനാജ്ഞ പിൻവ ലിച്ച് നിയന്ത്രണം കർശനമാക്കി. സന്ധ്യക്കുശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുമതിയില്ലാ യിരുന്നു. ഇതേത്തുടർന്ന് കുടവ യെ പിടിക്കാൻ ഗ്രാമത്തിൽ ഒട്ടേ റെ കൂട് സ്ഥാപിച്ചു.കൂടുകളിൽ ഒന്നിൽ കടുവ കു ടുങ്ങി. എന്നാൽ, നാല് കുഞ്ഞു ങ്ങളെ കണ്ടെത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നി രീക്ഷണം ശക്തമാക്കിയതായി ചാമരാജനഗർ സർക്കിൾ ഫോറ സ്റ്റ് കൺസർവേറ്റർ മാലതി പ്രിയ അറിയിച്ചു.