ബെംഗളൂരു: നഗരത്തില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സര്‍ക്കിളില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൗസര്‍ മുബീന(34)യാണ് കൊല്ലപ്പെട്ടത്.വിവാഹമോചിതയായ മുബീന ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പമാണ് ഇവര്‍ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയം മകള്‍ സ്‌കൂളിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെ വീട്ടില്‍നിന്ന് നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് മുബീനയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റ മുബീനയെ വീട്ടിലെ പ്രധാനവാതിലിന് സമീപം ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടെത്തിയത്.
നിലവിളി കേട്ട് വരുന്നതിനിടെ മുബീനയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി അയല്‍ക്കാരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും അന്വേഷണത്തിനായി രണ്ട് പ്രത്യേകസംഘങ്ങള്‍ രൂപവത്കരിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. ശ്രീനിവാസ് ഗൗഡ പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ നിര്‍മ്മാണ രീതിയെ പ്രശംസിച്ച് ആനന്ദ് മഹേന്ദ്ര
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ നിര്‍മ്മാണ രീതിയെ അത്യധികം പ്രശംസിച്ച് ആനന്ദ് മഹേന്ദ്ര. അതേ സമയം ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെയും വന്ദേഭാരത് എക്സ്പ്രസിന്റെയും ഒറ്റ ഫ്രെയിമിലുള്ള ഡ്രോണ്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹേന്ദ്ര ഈ സന്തോഷം അറിയിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന പൊതുഗതാഗതം ഇന്ത്യയെ എങ്ങനെ രൂപാന്തരപ്പെടുത്തിയെന്ന് നോക്കൂ എന്ന അടിക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍. വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മാര്‍ച്ച് 2018-ല്‍ പ്രഖ്യാപിച്ച ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായാണ് എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്. 8,453 കോടി രൂപയാണ് ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ മാത്രം പദ്ധതി ചെലവ്.
117 കിലോമീറ്റര്‍ നിളമുള്ള പാതയിലൂടെ ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്ക് വെറും 75 മിനുട്ട് കൊണ്ട് എത്തിച്ചേരാം. റെക്കോര്‍ഡ് വേഗത്തിലായിരുന്നു എക്സ്പ്രസ് വേയുടെ നിര്‍മ്മാണം നടന്നത്.
മാര്‍ച്ച് മാസത്തില്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. 26 അതിവേഗ പാതകളുടെ നിര്‍മ്മാണം ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്നു. കര്‍ണ്ണാടക ആരോഗ്യമന്ത്രിയും ഇതേ വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചിരുന്നു.