Home Featured വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

by admin

കോയമ്പത്തൂർ : സ്‌കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയത്. കഴിഞ്ഞ 12 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നു ശരവണംപട്ടി പൊലീസിൽ പരാതിപ്പെട്ടു.

ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകൾ ബന്ധിച്ചിരുന്നു. രക്ഷിതാക്കൾ മൃതദേഹം മകളുടേതാണെന്നു തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group